ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ അവർക്കായുള്ള  കായിക മേളകൾ അനിവാര്യമാണന്ന്  കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏഴാമത് സംസ്ഥാന കായികോത്സവത്തിൻ്റെ ടീസർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കായിക രംഗത്ത് കഴിവ് തെളിയിച്ച പലരും സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ പിന്നീട് വേണ്ടത്ര രംഗത്ത് വരാറില്ല, അത്തരക്കാർക്ക് തുടർ അവസരങ്ങൾ സൃഷ്ടിക്കുന്നത് വലിയ കാര്യമാണന്നും മന്ത്രി പറഞ്ഞു.


തിരൂരിൽ വെച്ച് നടന്ന  ടീസർ പ്രകാശനത്തിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. സുധാകരൻ, ജില്ലാ സെക്രട്ടറി എം.വി വിനയൻ, ജില്ലാ പ്രസിഡൻ്റ് പി. സീമ, ട്രഷറർ പി. മോഹൻദാസ് ,ജില്ലാ ജോ സെക്രട്ടറി Dr.ജയശ്രി പി.വി, വൈസ് പ്രസിഡൻ്റ് ദിനേശൻ ഇ ടി, പ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 3, 4 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലാണ്  കായിക മേള നടക്കുക.

Leave a Reply

Your email address will not be published.