നോയിഡാ , ഫരീദാബാദ് തുടങ്ങി വടക്കേ ഇന്ത്യൻ വ്യവസായ നഗരങ്ങളിൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളി സമരത്തിന് സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംയുക്ത സംഘടനയായ എഫ്.എസ് ഇ .ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ അഭിവാദ്യപ്രകടനം നടത്തി. മാന്യമായ ശമ്പളം, പി.എഫ് , ഇ എസ് ഐ ആനുകൂല്യങ്ങൾ, നിശ്ചിത അവധി തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് അവിദഗ്ധ തൊഴിലാളികൾ പ്രക്ഷോഭം നടത്തുന്നത്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നിന്നുo ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റീസിന്...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Category: FSETO
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് മുൻപെങ്ങുമില്ലാത്ത വിധമുള്ള തടസ്സങ്ങളാണ് ഇപ്രാവശ്യം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. സങ്കീർണമായ ബാലറ്റ് നൽകലും, വോട്ട് ചെയ്യിക്കലും പ്രക്രിയ നിരവധി ജീവനക്കാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാക്കി. അപേക്ഷിച്ച പലർക്കും ശരിയായ സമയത്ത് ബാലറ്റ് ലഭിക്കാതിരുന്നതും, വോട്ടിങ്ങിനായി വരുമ്പോൾ പലപ്പോഴും വോട്ടിംഗ് സെന്ററിൽ ബാലറ്റ് ലഭ്യമാകാതിരുന്നതും, തരംതിരിച്ച് വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിൽ വന്ന പാളിച്ച മൂലവും നിരവധി ജീവനക്കാർക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സാധിക്കാതെ വന്നു.വോട്ട് രേഖപ്പെടുത്തിയവർ പോലും...
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
FSETO അടൂർ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് അടൂർ ടൗണിൽ പ്രകടനവും കെഎസ്ആർടിസി കോർണറിൽ ധർണ്ണയും സംഘടിപ്പിച്ചു. കെ ജി ഓ എ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് എ ആർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഓ എ അടൂർ താലൂക്ക് പ്രസിഡന്റ് രവിചന്ദ്രൻ, എൻജിഒ യൂണിയൻ അടൂർ ഏരിയാ സെക്രട്ടറി രജനീഷ് ആർ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം
ഇലക്ഷൻ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുക, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വർധിപ്പിച്ച വേതനം അനുവദിക്കുക, പോളിങ് ഡ്യൂട്ടി ചെയ്ത ബിഎൽഒമാർക്ക് വേതനം നൽകുക, ബിഎൽ ഒമാർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടു ക്കുക തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എ കെ. പ്രകാശ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ല...
ഇലക്ഷൻഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കുക
ഒരാളുടെ വോട്ട് പോലും പ്രധാനമാണ് എന്ന് കരുതുന്നിടത്ത് പതിനായിരക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരുടെ വോട്ടവകാശത്തിന്മേൽ കുതിര കയറുന്ന കമ്മീഷൻ നടപടി ക്കെതിരെ ജീവനക്കാരുടെ രോഷം ഇരമ്പിയപ്പോൾ.. ആലപ്പുഴ കളക്റ്ററേറ്റിൽ നിന്നും
കാൽനട പ്രചാരണ ജാഥ
സംസ്ഥാനത്ത് 140 മേഖലകളിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും സംഘടിപ്പിക്കുന്ന മേഖല പ്രചരണ കാൽനട ജാഥകൾ പര്യടനം സംഘടിപ്പിച്ചു . കേരള സർക്കാരിൻറെ ജനപക്ഷനയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാൻ ഉള്ള നീക്കം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കാൽനടജാഥകൾ സംഘടിപ്പിക്കുന്നത്. ജാഥകൾ രണ്ടു ദിവസം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി
‘ജനാധിപത്യം , ഫെഡറലിസം , നിയമനിർമ്മാണസഭകളിലെ വനിതാ സംവരണം ‘ എന്ന വിഷയത്തിൽ വനിതാ കൂട്ടായ്മയും പ്രഭാഷണവും FSETO എർണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ സംഘടിപ്പിച്ചു.
‘ജനാധിപത്യം , ഫെഡറലിസം , നിയമനിർമ്മാണസഭകളിലെ വനിതാ സംവരണം ‘ എന്ന വിഷയത്തിൽ വനിതാ കൂട്ടായ്മയും പ്രഭാഷണവും FSETO എർണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 തിങ്കൾ വൈകുന്നേരം ആലുവ KSRTC സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു. അഖിലേന്ത്യ കിസാൻ സഭ കേന്ദകമ്മിറ്റി അംഗം അഡ്വ. കെ തുളസി മുഖ്യപ്രഭാഷണം നടത്തി. KSTA സംസ്‌ഥാന കമ്മിറ്റി അംഗം K.J ഷൈൻ ടീച്ചർ പ്രതികരിച്ച് സംസാരിച്ചു KGOA ജില്ലാ സെക്രട്ടറി V.S രാജേഷ്, ജില്ലാ പ്രസിഡൻ്റ് R രാജേഷ്...
ക്ഷാമബത്ത – ആഹ്ലാദ പ്രകടനം
കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. കേരളത്തിലെ എല്ലാ മേഖലയെയും ചേർത്തുപിടിക്കുന്ന പ്രഖ്യാപനമാണ് കേരളത്തിലെ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് തൊഴിലാളി വർഗ്ഗത്തിന് ഏറെ അഭിമാനകരമായ ഇക്കാര്യം ജീവനക്കാരും അധ്യാപകരും ആവേശപൂർവ്വമാണ് വരവേറ്റത്. ഈ ജനപക്ഷ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി






