
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസർകോട് ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കലോത്സവം കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സാംസ്കാരിക വേദി തേജസ്വിനി സാംസ്കാരികവേദിയുടെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ചന്ദ്രൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, ജില്ലാ വൈസ് പ്രസിഡണ്ട് ആർജിത പി വി , വൈശാഖ് ബാലൻ, വനിതാ കമ്മറ്റി കൺവീനർ അനിത കെ ,സാംസ്കാരിക വേദി ചെയർമാൻ കെ ബാലകൃഷ്ണൻ, കൺവീനർ ഡോ. സുമേഷ് സി എസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാഘവൻ കെവി സ്വാഗതവും, ജോയൻറ് സെക്രട്ടറി രമേശൻ കോളിക്കര നന്ദിയും പറഞ്ഞു. ഭീമനടിയിലെ അജിത് കുമാർ കെ ആണ് ലോഗോ രൂപകല്പന ചെയ്തത്.

കലോത്സവത്തിൽ 102 പോയൻ്റോടെ കാഞ്ഞങ്ങാട് ഏരിയ ഒന്നാം സ്ഥാനം നേടി.




Leave a Reply