Home കണ്ണൂർ

Category: കണ്ണൂർ

Post

കെ ജി ഒ എ കണ്ണൂർ ജില്ലാ സമ്മേളനം – പ്രതിനിധി സമ്മേളനം

ആധുനിക നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ ഇടത് ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മാധ്യമ പ്രവർത്തകൻ ഡോ: വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ: എം സുർജിത് അധ്യക്ഷത വഹിച്ചു. എം കെ സൈബുന്നിസ രക്തസാക്ഷി പ്രമേയവും രജിത്ത് ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന...

Post

കെ ജി ഒ എ കണ്ണൂർ ജില്ലാ സമ്മേളനം – പൊതുസമ്മേളനം

പൊതുസമ്മേളനം കണ്ണൂർ പഴയ ബസ്സ്റ്റാൻ്റിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സൈതലവി പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിജിത്ത് കെ വി, വിനോദ് കുമാർ ടി ഒഎന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഷാജി പ്രവർത്തന റിപ്പോർട്ട് ട്രഷറർ വി സന്തോഷ് കുമാർ കണക്കും അവതരിപ്പിച്ചു.കെ ജി ഒ എ ജില്ലാ പ്രസിഡണ്ടായി ഡോ: എം സുർജിത്, ജില്ലാ സെക്രട്ടറിയായി...

Post

കെ.ജി.ഒ.എ കണ്ണൂർ ജില്ലാ കലാമേള

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ കലാമേളയിൽ തളിപ്പറമ്പ് ഏരിയ ചാമ്പ്യൻമാരായി. കണ്ണൂർ ഐ.എം.എ ഹാളിൽ ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ കലാമേള ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ, ജില്ലാ സെക്രട്ടറി കെ.ഷാജി, അശോകൻ പാറക്കണ്ടി, സി.എം. സുനിൽകുമാർ, എം.കെ. സൈബുന്നീസ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം. സുധീഷ് കുമാർ അധ്യക്ഷനായി. കണ്ണൂർ സൗത്ത് ഏരിയ റണ്ണേഴ്സ് അപ്പായി.  ജില്ലയിലെ ആറ് ഏരിയകളിൽ നിന്നുള്ള ഗസറ്റഡ് ഓഫീസർമാർ വിവിധ...

Post

ഉത്തര മേഖലാ വജ്ര ജൂബിലി സംഗമം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരുടെ ഉത്തര മേഖലാ ജൂബിലി സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽഎഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ.അനിൽ ചേലെമ്പ്ര ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡണ്ട് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. ഡോ. ഇ.വി.സുധീർ സംഘടനാ ചരിത്രം അവതരിപ്പിച്ചു. മുൻകാല സംസ്ഥാന നേതാക്കളായ കെ. എൻ. മോഹനൻ, സി. സുരേശൻ, വി.കെ. പ്രഭാകരൻ, എം.കെ. രാജൻ, പി.വി....

Post

കെ.ജി.ഒ.എ കണ്ണൂർ ജില്ലാ കായിക മേള

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കായിക മേളയിൽ കണ്ണൂർ സൗത്ത് ഏരിയ ഓവറോൾ ചാമ്പ്യൻമാരായി.  ജില്ലയിലെ ഗസറ്റഡ് ഓഫീസർമാർക്കായി കണ്ണൂർ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന കായിക മേള  ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഡോ. പി.വി. പ്രിയ ഉദ്ഘാടനം ചെയ്തു. കെ.ജി ഒ എ ജില്ലാ പ്രസിഡണ്ട് സി.എം. സുധീഷ് കുമാർ പതാക ഉയർത്തി. കെ. ഷാജി, ടി.ഒ. വിനോദ് കുമാർ, കെ. വി. ഷിജിത്ത് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക്  സംസ്ഥാന സെക്രട്ടറി...

Post
കെ.ജി.ഒ.എ കണ്ണൂർ ലൈബ്രറി ഡിജിറ്റലൈസേഷൻ

കെ.ജി.ഒ.എ കണ്ണൂർ ലൈബ്രറി ഡിജിറ്റലൈസേഷൻ

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സാംസ്ക്കാരിക ഘടകമായ സർഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലൈബ്രറി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി.സുധീർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയ കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം.സുധീഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ഷാജി, ഒ.പി. രാധാകൃഷ്ണൻ, വി.എസ്. അജിത്ത്, ഡോ. കെ.എം. രശ്മിത, വി.രജിത, ഉമ്മുക്കുൽസു, അശോകൻ പാറക്കണ്ടി എന്നിവർ സംസാരിച്ചു.