
2024 ലെ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം മണത്തറിഞ്ഞ ബി.ജെ പി യുടെ കുടില തന്ത്രമായിരുന്നു പാർലിമെൻ്റിൻ്റെ പുതിയ കെട്ടിടത്തിൽ സമ്മേളിച്ച ആദ്യത്തെ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ച് പാസാക്കിയ വനിതാ സംവരണ ബിൽ.
ഈ ബിൽ നടപ്പിലാക്കാൻ ബി.ജെ പി ക്ക് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ നിലവിൽ ഉള്ള 543 മണ്ഡലത്തിൻ്റെ 33 ശതമാനം വനിതകൾക്കായി സംവരണം ചെയ്ത് 2024 ലെ തെരഞ്ഞെടുപ്പിൽ തന്നെ പ്രയോഗത്തിൽ കൊണ്ടുവരാമായിരുന്നു. എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ രണ്ട് വർഷവും ഇതേക്കുറിച്ച് ഒരു മിണ്ടാട്ടവുമുണ്ടായില്ല..
നടപ്പ് പാർലിമെൻ്റിൻ്റെ സമ്മേളനം കഴിഞ്ഞ ശേഷമാണ് കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ ബോധോധയമുണ്ടായത്.
900 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള പുതിയ പാർലിമെൻ്റ് മണ്ഡലത്തിൻ്റെ capacity പൂർണ്ണമായി ഉപയോഗപ്പെടുത്താനും അതുവഴി മുന്നിലൊന്ന് സീറ്റ് വനിതകൾക്ക് നൽകാനും എടുത്ത തീരുമാനം പക്ഷെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതിനാൽ മണ്ഡല പുനർനിർണ്ണയം നടത്താൻ കഴിയാതതിലൂടെ വനിതാ സംവരണ ബില്ലും പരാജയപ്പെട്ടു.
രാജ്യത്തിൻ്റെ ജനാധിപത്യം സംരക്ഷിച്ചു കൊണ്ടു മാത്രമേ യഥാർത്ഥ വനിതാ സംരക്ഷണം സാധ്യമാവുകയുള്ളൂ എന്നതിനാലാണ് പ്രതിപക്ഷം ബില്ലിനെ ഒറ്റക്കെട്ടായി എതിർത്തത്. ജനാധിപത്യം ധ്വംസിക്കപ്പെടുന്ന ഒരു സ്ഥലത്തും വനിതാ സ്വാതന്ത്ര്യം നിലനിൽക്കില്ല. അതിനാൽ ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തി കൊണ്ട് മാത്രമേ വനിതാ സംവരണ ബില്ലിനെ നിയമമാക്കാൻ കഴിയുകയുള്ളൂ..
ഒന്നാം UPA സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ കൈയ്യും മെയ്യും നഖവും പല്ലും ഉപയോഗിച്ച് പാർലിമെൻ്റിൽ എതിർത്ത് ബിൽ കീറിയെറിഞ്ഞ വരാണ് ജനാധിപത്യ അട്ടിമറിയിലൂടെ വനിതാ സംവരണം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
രാജ്യത്ത് നാൽപ്പത് കോടി യുവാക്കൾ ഉണ്ടെങ്കിലും അതിൽ ഒരാളെപ്പോലും പരിഗണിക്കാതെ അമിത് ഷായുടെ മകനെ BCCI യുടെ തലപ്പത്ത് പ്രതിഷ്ഠിച്ച അതേ ജനാധിപത്യ ധ്വംസന രീതി തന്നെയാണ് ഇവിടേയും നടത്തിയത്.
ഈ ജനാധിപത്യ അട്ടിമറിയെയാണ് ഇന്ന് പ്രതിപക്ഷം ഒറ്റകെട്ടായി പ്രതിഷേധിച്ച് തോൽപ്പിച്ചത്.
പ്രതിപക്ഷത്തിൻ്റെ ഈ പ്രതിഷേധത്തിലൂടെ വനിതാ സംവരണ ബിൽ പരാജയപ്പെട്ടുവെങ്കിലും രാജ്യത്തെ വനിതകൾ വിജയിക്കുക യാണ് ചെയ്തത്.

Leave a Reply