
പതിനെട്ടാം നൂറ്റാണ്ടിൽ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ ശക്തമായ വ്യവസായിക വിപ്ലവത്തിന്റെ നാലാം തലമുറ കാലഘട്ടത്തിൽ, അതിവേഗം മാറി കൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തെ ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയണമെന്ന് മുൻ എം.പി ഡോ. പി.കെ ബിജു അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പാലക്കാട് വെസ്റ്റ് യാക്കര ഡി9 ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു.
സാങ്കേതിക മുന്നേറ്റത്തോടെ കൂടുതൽ വിസ്മയകരമായ ഒരു ലോകമാണ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സൃഷ്ടിക്കുന്നത്. നാം കണ്ട് കൊണ്ടിരിക്കുന്ന സാമ്പ്രദായികമായ എല്ലാ തൊഴിൽ മേഖലകളിലും നിർമ്മിത ബുദ്ധി വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നു. ഈ മാറ്റത്തെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ വളർന്ന് കൊണ്ടിരിക്കുന്ന അസമത്വത്തെ അത് കൂടുതൽ ശക്തമാക്കും. എന്നാൽ ഈ മേഖലയെ ജനോപകാരപ്രദമായ മേഖലയിലേക്ക് തിരിച്ച് വിടാനാണ് കേരളം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. സമ്പൂർണ്ണ സാക്ഷരതയ്ക്ക് ശേഷം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കേരളം കടന്നു കഴിഞ്ഞു. ഇന്റർനെറ്റ് പൗരന്റെ അവകാശമാക്കി. അത് ചെലവ് കുറഞ്ഞ രീതിയിൽ ജനങ്ങൾക്ക് നൽകാൻ കെ-ഫോൺ വികസിപ്പിച്ച് നടപ്പിലാക്കി ഐ.ടി നയം 2026 നടപ്പിലാക്കിയതോടൊപ്പം തന്നെ കേരളത്തിന്റെ പുതിയ എ.ഐ നയവും തയ്യാറായി വരുന്നു.പുതിയകണ്ടുപിടുത്തങ്ങൾക്ക് നൂറ്റാണ്ടുകൾ എടുത്ത കാലത്ത് നിന്നും. നിമിഷങ്ങൾക്കുള്ളിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്ന കാലത്ത്, ഇത്തരം കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കേരളത്തിന്റെ ഐ.ടി നയം വികസിച്ച് വളർന്നു. ലോകത്തിലെ ഏത് മനുഷ്യരുമായും മത്സരിക്കാനുള്ള ശേഷിയിലേക്ക് കേരളത്തിലെ പുതിയ തലമുറ വളർന്നു വരുന്നു. സമയം അതിവേഗത്തിൽ ഒഴുകി കൊണ്ടിരിക്കുന്ന ജൻസി തലമുറയുടേയും ജൻ ആൽഫ തലമുറയുടേയും കാലത്ത് കാര്യക്ഷമമായ ഭരണ നിർവ്വഹണത്തിൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനവും ഉപയോഗവും പ്രധാനപ്പെട്ടതാണ്. ‘അപ്പോഴും ഈ സാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന സ്വകാര്യതാ ലംഘനത്തിനേയും സുരക്ഷിതത്വത്തിന്റെയും സ്വാതന്ത്ര്യത്തേയും കുറിച്ചും നല്ല ബോധവൽക്കരണവും അനിവാര്യമാണ് തുടർന്ന് കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.പി അജിത് വിഷയമവതരിപ്പിച്ച് സംസാരിച്ചു.
കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ അൻവർ സാദത്ത്, കുഫോസ് ഡയറക്ടർ ഡോ. ടി.ടി സുനിൽ, സി.ഡിറ്റിലെ ശാസ്ത്രജ്ഞനായ ബിജു എസ് ബി , CET എഞ്ചിനീയറിംഗ് കോളേജ് റിസർച്ച് ഡീൻ ഡോ: സുമേഷ് ദിവാകരൻ സ്വാഗത സംഘം ചെയർമാൻ ടി.കെ നൗഷാദ് എന്നിവർ വിവിധ വിഷയമവതരിപ്പിച്ച് സംസാരിച്ചു. കേരള എൻ.ജി.ഒ യുണിയൻ സംസ്ഥാന പ്രസിഡണ്ട് എം.എ അജിത് കുമാർ , കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ആന്റണി, ബി.ഇ.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് സജി വർഗീസ്, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി പി.എസ് മഹേഷ്, കേന്ദ്ര കോണ്ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡണ്ട് പി ശിവദാസ് പ്രതികരണം നടത്തി സംസാരിച്ചു. സെമിനാർ പ്രതിനിധികൾ നൽകിയ സംശയങ്ങൾക്ക് വിഷയാവതാരകരായ പാനലിസ്റ്റുകൾ വിശദീകരണം നൽകി . കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ ക്രോഡീകരണം നടത്തി. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ.എസ് ആർ മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി എം ഷാജഹാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ആർ സാജൻ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സുധാകരൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജനറൽ കൺവീനറുമായ പി സെയ്തലവി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ. പി ശ്രീദേവി , എം ശ്രീഹരി എന്നിവരും സംബന്ധിച്ചു.

Leave a Reply