
2026 ഫെബ്രുവരി 10 ന് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ ആദരം എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാന്റ് മാസ്റ്റർ ഡോ.ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മലപ്പുറത്തു നടന്ന സംസ്ഥാന കായികമേളയിലും തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്ഥാന കലാമേളയിലും തിരുവനന്തപുരം നോർത്ത് ജില്ലയ്ക്കുവേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ച 50 ൽ പരം കെ.ജി.ഒ.എ അംഗങ്ങൾക്ക് മൊമെൻറോ നൽകി ആദരിച്ചു. ഗസൽ സാംസ്കാരിക വേദി ചെയർമാൻ അരവിന്ദ് എസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി മനോജ് കുമാർ ആർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ . എസ് ആർ മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ, ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ, ഗസൽ കൺവീനർ ലിപിൻ റോയ് എൽ ഡി , നോർത്ത് വനിതാ കമ്മിറ്റി കൺവീനർ ഷംജു ബി കെ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഓണററി അംഗങ്ങളുൾപ്പെടെ ഉള്ളവരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ആതുര സേവനരംഗത്ത് മനുഷ്യത്ത്വത്തിൻറെ ഉദാത്തമാതൃകയായി ലോകത്തെവിടെയുമുള്ള യുദ്ധ ഭൂമിയിൽ ആലംബഹീനരുടെ മാലാഖയായി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ കെ.ജി.ഒ.എ അംഗം ഡോ.എസ്.എസ്. സന്തോഷ്കുമാർ, കഠിനാ ധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും കേരള അഡ്മിനസ് ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷയിൽ ഉന്നത റാങ്ക് നേടി അഭി മാനമായിതീർന്ന കെ.ജി.ഒ.എ കുടുംബാംഗങ്ങളായ ജോസ് തോമസ്സ്, സിദ്ധാർഥ് എം ജോയ് എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു. കെ ജി ഓ എ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കലാ – കായിക മേളകളിൽ നോർത്ത് ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും ഈ ചടങ്ങിൽ വച്ച് ആദരിച്ചു.


Leave a Reply