
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് മുൻപെങ്ങുമില്ലാത്ത വിധമുള്ള തടസ്സങ്ങളാണ് ഇപ്രാവശ്യം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. സങ്കീർണമായ ബാലറ്റ് നൽകലും, വോട്ട് ചെയ്യിക്കലും പ്രക്രിയ നിരവധി ജീവനക്കാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാക്കി. അപേക്ഷിച്ച പലർക്കും ശരിയായ സമയത്ത് ബാലറ്റ് ലഭിക്കാതിരുന്നതും, വോട്ടിങ്ങിനായി വരുമ്പോൾ പലപ്പോഴും വോട്ടിംഗ് സെന്ററിൽ ബാലറ്റ് ലഭ്യമാകാതിരുന്നതും, തരംതിരിച്ച് വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിൽ വന്ന പാളിച്ച മൂലവും നിരവധി ജീവനക്കാർക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സാധിക്കാതെ വന്നു.വോട്ട് രേഖപ്പെടുത്തിയവർ പോലും പല തവണ വോട്ടിംഗ് സെന്ററിൽ വരേണ്ടി വരുകയും മണിക്കൂറുകളോളം ക്യൂ നിന്നുമാണ് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. വോട്ട് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കാതെ ജീവനക്കാരുടെ വോട്ട് നഷ്ടപ്പെടുത്തുന്ന നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിക്കെതിരെ എഫ് എസ് ഇ റ്റി ഒ പ്രവർത്തകർ ആലപ്പുഴ കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി.

എൻജിഒ യൂണിയൻ ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എഫ് എസ് ഇ റ്റി ഒ ജില്ലാ സെക്രട്ടറി സി സിലീഷ്, എഫ് എസ് ഇ റ്റി ഒ ജില്ലാ പ്രസിഡന്റ് അജിത്കുമാർ, കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, കെ ജി ഒ എ ജില്ലാ സെക്രട്ടറി റെനി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കളക്ടറേറ്റിൽ നടന്ന പൊതുയോഗം കെ ജി ഓ എ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കെ ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സീ സിലീഷ് സ്വാഗതവും എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് അരുൺ കുമാർ നന്ദിയും രേഖപ്പെടുത്തി.


Leave a Reply