സംസ്ഥാനത്തുണ്ടായ ഭരണ മാറ്റത്തെ തുടർന്ന് മന്ത്രിസഭ നിലവിൽ വരുന്നതിനു മുൻപ് തന്നെ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് തികച്ചും രാഷ്ട്രീയപ്രേരിതമായി ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റുന്ന വകുപ്പു മേധാവികളുടെ നിയമവിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഇത്തരം നിയമവിരുദ്ധ സ്ഥലം മാറ്റങ്ങളെ കോടതികളിൽ ചോദ്യം ചെയ്യുന്നതിനായി ജീവനക്കാർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാകുന്നതിന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ. ജി. ഒ എ ) ലീഗൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.വകുപ്പുകളിൽ നടക്കുന്ന ഇത്തരം സ്ഥലംമാറ്റങ്ങളിൽ ആക്ഷേപമുള്ള ഏതൊരു ജീവനക്കാരനും ഹെൽപ്പ് ഡെസ്കിലൂടെ ആവശ്യമായ എല്ലാവിധ നിയമസഹായവും ലഭ്യമാക്കും.

ഇക്കഴിഞ്ഞ 10 വർഷക്കാലം പൊതുസ്ഥലം മാറ്റത്തിന് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ഒട്ടുമിക്ക വകുപ്പുകളിലും സുതാര്യമായ സ്ഥലംമാറ്റം ഉറപ്പാക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.ഇതിലൂടെ ജീവനക്കാരന്റെ അർഹത മാത്രം പരിഗണിച്ചാണ് പക്ഷപാത രഹിതമായും അഴിമതി രഹിതമായും സ്ഥലം മാറ്റങ്ങൾ നടന്നിരുന്നത്.ഇത് തിരിച്ചറിഞ്ഞാണ് ഈ നിയമങ്ങളും ചട്ടങ്ങളും എല്ലാം ലംഘിച്ചു കൊണ്ട് ഇപ്പോൾ പല സ്ഥലം മാറ്റങ്ങളും നടന്നിരിക്കുന്നത്.ഇവയ്ക്കെതിരെ സംഘടനയും FSETO സംഘടനകളും പ്രക്ഷോഭ സമരത്തിലാണ്. ഇതോടൊപ്പം ആണ് അനീതിയ്ക്കിരയാവുന്നവർക്ക് നിയമപരമായ നേരിടുന്നതിന് പിന്തുണ നൽകാൻ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചിട്ടുള്ളത് .നിയമസഹായം ആവശ്യമുള്ള ഗസറ്റഡ് ജീവനക്കാർക്ക് ചുവടെ ചേർക്കുന്ന നമ്പറുകളിലോ സംഘടനയുടെ വെബ്സൈറ്റിലൂടെയോ സംഘടനയെ സമീപിക്കാവുന്നതാണ്.

Leave a Reply