കെ. ജി. ഒ. എ 45-ാo കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് പുത്തലത്ത് ദിനേശൻ അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ജനപക്ഷ സർക്കാരിന് തുടർച്ച അനിവാര്യമാണ്. വീണ്ടും ഒരു യുഡിഎഫ് ഭരണം വന്നാൽ പത്ത് വർഷക്കാലമായി നാം നേടിയ സകല വികസന നേട്ടങ്ങളും പിന്നോട്ടടിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്നും പുത്തലത്ത് ദിനേശൻ അഭിപ്രായപ്പെട്ടു.
സാമ്രാജ്യത്വ ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ഇടപെടലുകൾ ദാരിദ്ര്യത്തിനും വംശീയ കലാപങ്ങൾക്കും പ്രകൃതി വിനാശത്തിനും കാരണമാകുന്നു.തങ്ങളുടെ മൂലധനമായ ആയുധങ്ങൾ വിറ്റഴിക്കുന്നതിനുള്ള സുവർണ്ണാവസരം ആയിട്ടാണ് ആയുധ കമ്പനികൾ യുദ്ധത്തെ കാണുന്നത്. സാമ്രാജ്യത്തെ നയങ്ങളുടെ തിക്തഫലങ്ങൾ നമ്മളുടെ അടുക്കളയിൽ വരെ എത്തിനിൽക്കുന്ന കാലഘട്ടമാണിത്.
കേന്ദ്രസർക്കാരിൻറെ തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെ രാജ്യത്താകമാനം പോരാടുന്നത് ഇടതുപക്ഷമാണ്. കോൺഗ്രസ് എന്നും കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കൊപ്പം ആണ്.
കെജിഒഎ 45-)o കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ജി. ഒ. എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രവീൺ, എഫ്.എസ്. ഇ. ടി ഒ ജില്ലാ സെക്രട്ടറി ബി സുജിത്ത്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ സെക്രട്ടറി അരുൺ കൃഷ്ണൻ ആർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത സംസാരിച്ചു.
രാവിലെ നാണി ഹോട്ടൽ കോൺഫറൻസ് ഹാളിൽ ജില്ലാ പ്രസിഡന്റ് എ അജിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ജില്ലാ കൗൺസിലിൽ ജില്ലാ സെക്രട്ടറി എ.ആർ രാജേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സീന ജെറോം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സയൂജ ടി കെ ( സിവിൽ സ്റ്റേഷൻ), ചിഞ്ചു രാജേഷ് (സൗത്ത് ), കൃഷ്ണയ്യർ ( ഈസ്റ്റ്),കിഷോർ കുമാർ ( പത്തനാപുരം), സജി കുഞ്ഞുമോൻ ( ചടയമംഗലം), അജയകുമാർ സി കെ ( കുന്നത്തൂർ), രേഖ (കരുനാഗപ്പള്ളി), ശ്രീഹരി എം സി (കൊട്ടാരക്കര) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഏരിയകളിൽ നിന്ന് ഉയർന്നുവന്ന ചർച്ചകൾക്ക് കെ. ജി. ഒ. എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ മറുപടി നൽകി. കെ. ജി. ഒ. എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രവീൺ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ മിനിമോൾ, മണിലാൽ എസ് , എൻ. എസ് . ഷൈൻ എന്നിവർ പങ്കെടുത്തു.
16 ന് രാവിലെ നടക്കുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ കെ. ജി. ഒ. എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രവീൺ സംഘടനാ പ്രമേയം അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ചയ്ക്കും പൊതു ചർച്ചയ്ക്കും ശേഷം കെ.ജി. ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ക്രോഡീകരിക്കും. പ്രമേയങ്ങൾ,ഭാവി പരിപാടികൾ, ക്രടൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവയ്ക്ക് ശേഷം വൈകിട്ട് 4.30 ന് നടക്കുന്ന പൊതു സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് എസ് ജയമോഹനൻ ഉദ്ഘാടനം ചെയ്യും.
ഭാരവാഹികൾ
കെ ജി ഒ എ 45ാം കൊല്ലം സമ്മേളനം താഴെ പറയുന്നവരെ ഭാരവാഹികളായും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രസിഡന്റ് : എ അജി
സെക്രട്ടറി എ ആർ രാജേഷ്
ട്രഷറർ കെ ശിവശങ്കരപ്പിള്ള
വൈസ് പ്രെഡിഡന്റ് മാർ
വിമൽ ചന്ദ്രൻ ആർ
ഡോ. ധന്യ ആർ ദേവ്
ജോയിന്റ് സെക്രട്ടറിമാർ
പ്രദീപ് കുമാർ എം
ഫിലിപ്പ് വർഗീസ്
വനിതാ കൺവീനർ
രേഖാ ചന്ദ്രൻ
ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ
പ്രദീപ്കുമാർ ടിവി, വിപിൻ പി എം, വൈശാഖ് ജി, പ്രിയ ജി എസ്, ദീപു ജി


Leave a Reply