സിവിൽ സർവ്വീസിൻ്റ നിലനിൽപ്പിന് ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ച അനിവാര്യം.
……
അതി ദാരിദ്ര്യ നിർമ്മാർജനവും, മാലിന്യ മുക്ത നവകേരളവും, ഉറപ്പു വരുത്തിയ ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ചയ്ക്കായി ജീവനക്കാർ അണിചേരണമെന്ന് കെ.ജി.ഒ.എ മലപ്പുറം ജില്ലാ കൗൺസിൽ.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ‘ മൂന്ന് ലക്ഷം പേർക്ക് കേരള പി.എസ്.സി വഴി നിയമനം നടത്തി ,75000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കേരളം രാജ്യത്ത് തന്നെ ഒന്നാമതെത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ നിയമന നിരോധനം നടപ്പാക്കുമ്പോഴാണ് കേരളം ബദലാകുന്നത്. സുസ്ഥിര വികസന സൂചികയിലും കേരളമാണ് ഒന്നാമത്. കേന്ദ്ര സർക്കാർ അപ്രഖ്യ പിത സാമ്പത്തിക ഉപരോധമേർപ്പെടുത്തി കേരളത്തെ പ്രതിസന്ധിയിലാക്കുവാൻ ശ്രമിക്കുമ്പോഴും ബദൽ നയങ്ങളിലൂടെ ജനപക്ഷത്ത് ഉറച്ച് നിൽക്കുന്ന സർക്കാരിൻ്റെ തുടർച്ചക്കായി ജീവനക്കാർ രംഗത്തിറങ്ങണമെന്ന് ജില്ലാ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.
ശമ്പള പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും സമയബന്ധിത ശമ്പള പരിഷ്കരണം അനുഭവവേദ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവീൺ കെ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വിനയൻ എം.വി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് Dr.എൻ സീമ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ പി.മോഹൻദാസ്, ജില്ലാ ജോ സെക്രട്ടറി ഡോ-ജയശ്രി പി.വി, സുനിൽകുമാർ വി, വൽസൻ സി.കെ, ഖലീൽ റഹ്മാൻ സി.എച്ച്, സുനിൽ കുമാർ ടി.വി, ഷാജിത അറ്റാശ്ശേരി, സതീഷ് കുമാർ കെ, മഹമ്മദാലി . പി  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.