
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടയിടുന്നതിന് ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടണമെന്ന് KGOA വജ്ര ജൂബിലി മദ്ധ്യമേഖല സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ബഹു. കെ രാധാകൃഷ്ണൻ എം. പി. ആവശ്യപ്പെട്ടു. കേരളത്തിലെ സിവിൽ സർവീസിനെ നവീകരിക്കുന്നതിലും ജനോന്മുഖമാക്കുന്നതിനും നിസ്തുലമായ പങ്കാണ് KGOA ഈ കാലയളവിൽ വഹിച്ചിട്ടുള്ളത്.

സംഘടനയുടെ ആറ് പതിറ്റാണ്ടിന്റെ പോരാട്ട ചരിത്രം പുതുതലമുറയിലേക്ക് പകർന്നു നൽകി കൊണ്ട് നടന്ന വജ്ര ജൂബിലി സംഗമത്തിൽ സംഘടനയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സംഘടനയെ നയിക്കുകയും പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത മുൻകാല നേതാക്കളും പ്രവർത്തകരും ഉൾപ്പെടുന്ന ഓണററി അംഗങ്ങളും, പുതുതലമുറ പ്രവർത്തകരും സംഗമിച്ചത് വേറിട്ട അനുഭവമായി. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിലെ 500 ലധികം മുൻ കാല പ്രവർത്തകരും പുതു തലമുറ പ്രവർത്തകരും പങ്കെടുത്തു.

തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്ന സംഗമത്തിൽ മാനവികതയുടെ ജ്വലനത്തിനായി നവോത്ഥാനത്തിനുള്ള പ്രാധാന്യം തിരിച്ചറിയണമെന്ന് മുഖ്യ പ്രഭാഷണംനടത്തിയ മുൻ വദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് പ്രതിപാദിക്കുകയുണ്ടായി.

KGOA സംസ്ഥാന പ്രസിഡണ്ട് Dr എസ് ആർ മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും, സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സുധാകരൻ ജില്ലാ ചരിത്രാവതരണവും നടത്തി. തുടർന്ന് സംഘടനയുടെ മുൻകാല നേതാക്കളായ വി വി സുധാകരൻ, കെ ശിവകുമാർ, Dr എം എ നാസർ, ഇ എ ജലീൽ, പി എം ദേവരാജൻ, കെ കെ ശ്യാമള, എ വി ചന്ദ്രൻ, കെ കെ ഷാജി, Dr ആർ ശശികുമാർ, എം എ ലത്തീഫ്, ടി എൻ മിനി, ഇ ടി ബിന്ദു, ഗോപാലകൃഷ്ണൻ കെ എന്നിവരും, പുതിയ പ്രവർത്തകരെ പ്രധിനിധീകരിച്ച് ദേവാനന്ദ് സി എൻ, ഡോ ശ്രീതാര ആർ എന്നിവരും പ്രതികരണം നടത്തി.

സംഗമത്തിൽ ഉയർന്നുവന്ന പ്രതികരണങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി എം ഷാജഹാൻ സംസാരിച്ചു. വജ്ര ജൂബിലി സംഗമത്തിന് ജനറൽ കൺവീനറും സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എ പി അജിത് നന്ദി രേഖപ്പെടുത്തി.

Leave a Reply