
തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജൂബിലിസംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. തൊടുപുഴ വഴിത്തലയിൽ, ദൃശ്യം മൂന്നിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ചടങ്ങ്. വജ്രജൂബിലി സമ്മേളനം 2026 ജൂൺ, ജൂലായ് മാസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും ഒരുവർഷം നീണ്ട ആഘോഷപരിപാടികളാണ് വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചുവരുന്നത്

ലോഗോ പ്രകാശനച്ചടങ്ങിൽ കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് ഡോ.എസ്.ആർ.മോഹനചന്ദ്രൻ, വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ, ജനറൽ സെക്രട്ടറി എം.ഷാജഹാൻ, സെക്രട്ടറി ജയൻ പി വിജയൻ, വനിതാ കൺവീനർ ജെ.ജോസഫൈൻ,സെക്രട്ടറിയേറ്റംഗം ജി.കെ.മണിവർണ്ണൻ എന്നിവർ പങ്കെടുത്തു.


Leave a Reply