
കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, ഒ പി എസ് പുനസ്ഥാപിക്കുക, സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദലുകളുടെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക , വർഗീയതയെയും ഭീകരവാദത്തെയും യുദ്ധ ഭീകരതയെയും ചെറുക്കുക, ശമ്പള പരിഷ്കരണ- കുടിശികകൾ അനുഭവവേദ്യമാക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക , വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ ജി ഒ എ ) രാജ്ഭവനിലേക്കും വിവിധ മേഖലാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലയിൽ വിദ്യാനഗർ, കാഞ്ഞങ്ങാട് എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് മേഖലാ മാർച്ചും ധർണയും നടന്നത്.

വിദ്യാനഗറിൽ നടന്ന മാർച്ചും ധർണയും കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് കെ ഭാനുപ്രകാശ്, നഫീസത്ത് ഹംഷീന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജഗോപാലൻ നന്ദിയും പറഞ്ഞു. മാർച്ചിനും ധർണക്കും എ ജയചന്ദ്രൻ, രവീന്ദ്ര എ , നാഗേഷ്, സജിത്ത്കുമാർ കെ എന്നിവർ നേതൃത്വം നൽകി.





കാഞ്ഞങ്ങാട് നടന്ന മേഖലാ മാർച്ച് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച് ടൗൺഹാൾ പരിസരത്ത് സമാപിച്ചു. ടൗൺഹാൾ പരിസരത്ത് നടന്ന ധർണ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ്, ജില്ലാ വനിതാ കൺവീനർ അനിത കെ എന്നിവർ സംസാരിച്ചു. ജില്ലാ ജോയൻ്റ് സെക്രട്ടറി രമേശൻ കോളിക്കര സ്വാഗതവും ജില്ലാ ട്രഷറർ പി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. വൈശാഖ് ബാലൻ, ഡോ. വിക്രം കൃഷ്ണൻ, ഡോ. സുമേഷ് സി എസ്, ജയപ്രകാശൻ കെ, മനോജ് കുമാർ പി വി , അനുസൂര്യ എം, ഷൈന എ, സുഗുണൻ എം, വത്സൻ എം, ഷാനജ് പി വി , ലോഹിതാക്ഷൻ പി എന്നിവർ നേതൃത്വം നൽകി.






Leave a Reply