Home സാംസ്കാരികം

Category: സാംസ്കാരികം

Post
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള

കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസർകോട് ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കലോത്സവം കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാംസ്കാരിക വേദി തേജസ്വിനി സാംസ്കാരികവേദിയുടെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ചന്ദ്രൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, ജില്ലാ വൈസ് പ്രസിഡണ്ട് ആർജിത പി വി...

Post
മതനിരപേക്ഷതയുടെ കാവലാളാവുക

മതനിരപേക്ഷതയുടെ കാവലാളാവുക

സമൂഹത്തിലും കലയിലും വർഗീയത വളർത്തുന്ന വിഷലിപ്ത ഫാസിസ്റ്റ് പരാമർശങ്ങൾക്കെതിരെ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി കെ ജി ഒ എ വെനീസിയം കലാവേദി പ്രതിരോധ സംഗീത സംഗമം നടത്തി കോട്ടയം വെമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ ക്രിസ്തീയ ഭക്തി ഗാനം പാടിയതിൽ നന്ദ ഗോവിന്ദം ഭജന സംഘത്തിനെതിരായ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തി കൊണ്ടാണ് സംഗീത സംഗമം സംഘടിപ്പിച്ചത്. വിഭജന ചിന്ത വളർത്തി ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയവാദികൾ...

Post
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ  ആദരിച്ചു

ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ  ആദരിച്ചു

2026 ഫെബ്രുവരി 10 ന് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ ആദരം എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാന്റ് മാസ്റ്റർ ഡോ.ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മലപ്പുറത്തു നടന്ന സംസ്ഥാന കായികമേളയിലും തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്‌ഥാന കലാമേളയിലും തിരുവനന്തപുരം നോർത്ത് ജില്ലയ്ക്കുവേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ച 50 ൽ പരം കെ.ജി.ഒ.എ അംഗങ്ങൾക്ക് മൊമെൻറോ നൽകി ആദരിച്ചു. ഗസൽ സാംസ്‌കാരിക വേദി ചെയർമാൻ അരവിന്ദ് എസ്‌ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി മനോജ്...

Post

ഇതൾ മാസിക പ്രകാശനം ചെയ്തു

ആലപ്പുഴ ജില്ലാ വനിതാ കമ്മറ്റി പുറത്തിറക്കുന്ന ത്രൈ മാസിക ഇതൾ പ്രശസ്ത സാഹിത്യകാരി തനൂജ ഭട്ടതിരി പ്രകാശനം നടത്തി. ആലപ്പുഴ കയർ കോർപ്പറേഷൻ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് എസ് ആർ മോഹന ചന്ദ്രൻ പങ്കെടുത്തു . ഇതൾ മാസികയുടെ തീം മ്യൂസിക് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ സിജി സോമരാജൻ പ്രകാശനം നടത്തി. ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ജില്ലയിലെ ജീവനക്കാരുടെ രചനകളാണ് മാസികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. പ്രിന്റിംഗ് ഒഴികെയുള്ള മുഴുവൻ പ്രവർത്തനങ്ങളും...

Post

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ.ജി.ഒ.എ ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കലാ-കായിക മേളകളിൽ പങ്കെടുത്ത കെ.ജി.ഒ.എ അംഗങ്ങളെ അനുമോദിച്ചു. മലപ്പുറത്ത് വെച്ച് നടന്ന കെ.ജി.ഒ.എ സംസ്ഥാന കായികമേളയിൽ കാസറഗോഡ് ജില്ല രണ്ടാം സ്ഥാനം നേടിയിരുന്നു. വോളിബോൾ, ഫുട്ബോൾ , ഷട്ടിൽ ബാഡ്മിൻ്റൺ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ടീം അത്‌ലറ്റിക്സിലും മിന്നുന്ന വിജയം നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. തൊടുപുഴയിൽ നടന്ന സംസ്ഥാന കലാമേളയിൽ കാസറഗോഡ് ജില്ലാ ടീം മികച്ച...

Post

പുസ്തക ചർച്ച സംഘടിപ്പിച്ചു

വിദ്യാനഗർ :കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) കാസറഗോഡ് ജില്ലാ കമ്മിറ്റി തേജസ്വിനി സാംസ്‌കാരികവേദി യുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.കെ വി സുധാകരൻ എഴുതി ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ വി എസ് അച്യുതാനന്ദൻ്റെ ജീവചരിത്രം ഒരു സമരനൂറ്റാണ്ട് എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അനിൽകുമാർ കമ്പല്ലൂർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കെ ജി...

Post

സാംസ്കാരിക പ്രഭാഷണവും സാംസ്കാരികവേദി നാമകരണവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ജൂലൈ 22 ന് വിദ്യാനഗർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നടക്കുന്ന മേഖലാ മാർച്ചിൻ്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ ) കാസറഗോഡ് ജില്ലാ സാംസ്കാരിക വേദി ഹൊസ്ദുർഗ് സഹകരണ ബേങ്ക് ഹാളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടന , മതേതരത്വം, സോഷ്യലിസം എന്ന വിഷയത്തിൽ അഡ്വ. സി. ഷുക്കൂർ പ്രഭാഷണം നടത്തി. സാംസ്കാരിക വേദിക്ക് തേജസ്വിനി എന്ന് നാമകരണം കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ...

Post
കെ.ജി.ഒ.എ കണ്ണൂർ ലൈബ്രറി ഡിജിറ്റലൈസേഷൻ

കെ.ജി.ഒ.എ കണ്ണൂർ ലൈബ്രറി ഡിജിറ്റലൈസേഷൻ

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സാംസ്ക്കാരിക ഘടകമായ സർഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലൈബ്രറി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി.സുധീർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയ കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം.സുധീഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ഷാജി, ഒ.പി. രാധാകൃഷ്ണൻ, വി.എസ്. അജിത്ത്, ഡോ. കെ.എം. രശ്മിത, വി.രജിത, ഉമ്മുക്കുൽസു, അശോകൻ പാറക്കണ്ടി എന്നിവർ സംസാരിച്ചു.