

ഇലക്ഷൻ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുക, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വർധിപ്പിച്ച വേതനം അനുവദിക്കുക, പോളിങ് ഡ്യൂട്ടി ചെയ്ത ബിഎൽഒമാർക്ക് വേതനം നൽകുക, ബിഎൽ ഒമാർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടു ക്കുക തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എ കെ. പ്രകാശ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ല സെക്രട്ടറി ജി അനീഷ് കുമാർ സ്വാഗതം പറഞ്ഞു. ആർ പ്രവീൺ, മോളമ്മ തോമസ്, ഡോ. ഒ സി പ്രമോദ് എന്നിവർ സംസാരിച്ചു.


Leave a Reply