കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിച്ച് “ദി റിയല്‍ കേരള സ്റ്റോറി-കേരളം നേട്ടങ്ങളും നോട്ടങ്ങളും” എന്ന പരിപാടിയുടെ ഭാഗമായി “സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.
17/10/2025 ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ച പ്രസ്തുത സെമിനാറില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് വിഷയാവതരണം നടത്തി.
പ്രസ്തുത പരിപാടിയില്‍ തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അധ്യക്ഷനായി. കെ ജി ഒ എ സംസ്ഥാന പ്രസിഡൻറ് ഡോ എസ് ആർ മോഹനചന്ദ്രൻ ,കെ ജി ഒ എ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി മനോജ് കുമാർ ആർ ,കെ ജി ഒ എ സൗത്ത് ജില്ലാ ട്രഷറർ അജികുമാർ കെ എന്നിവരും സംസാരിച്ചു .

Leave a Reply