
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സാംസ്ക്കാരിക ഘടകമായ സർഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലൈബ്രറി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി.സുധീർ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയ കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം.സുധീഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ഷാജി, ഒ.പി. രാധാകൃഷ്ണൻ, വി.എസ്. അജിത്ത്, ഡോ. കെ.എം. രശ്മിത, വി.രജിത, ഉമ്മുക്കുൽസു, അശോകൻ പാറക്കണ്ടി എന്നിവർ സംസാരിച്ചു.


Leave a Reply