അമ്പൂരി: നാടിന്റെ വികസനത്തിന് ഭൂമി നൽകിയ അച്ചാമ്മ വർഗീസിന് ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം. കുമ്പിച്ചൽക്കടവ് പാലത്തിനായി ഭൂമി നൽകിയ അച്ചാമ്മയ്ക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ) നിർമിച്ചു നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽ കൈമാറി.

പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് മണ്ണെടുത്തപ്പോൾ കുന്നിൻ മുകളിൽ അച്ചാമ്മയുടെ വീട് ഒറ്റപ്പെട്ടിരുന്നു. സാഹചര്യം നേരിൽ കണ്ട സി കെ ഹരീന്ദ്രൻ എംഎൽഎ പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. കെജിഒഎ വജ്രജൂബിലി സമ്മേളനത്തിൻറെ ഭാഗമായി സംസ്ഥാനത്ത് പൂർത്തിയാക്കുന്ന 60 വിടുകളിൽ ഒന്നായാണ് അച്ചാമ്മയ്ക്ക് വീട് പണിതത്.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ വിടിൻ്റെ താക്കോൽ കൈമാറി. കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ഷാജഹാൻ, ബിജു തുരുത്തേൽ, എം സുരേഷ് ബാബു. പി സി സന്തോഷ് കുമാർ, ഡി ഷാജി, ബി ഷാജി തുടങ്ങിയവർ സംസാരിച്ചു.

കെജിഒഎ തിരുവനന്തപുരം സൗത്ത് ജില്ലയിലെ ഒമ്പത് ഏരിയ കമ്മിറ്റികൾ അച്ചാമ്മയ്ക്ക് ഉപഹാരങ്ങളും കൈമാറി.

Leave a Reply

Your email address will not be published.