ബാലരാമപുരം: ബാലരാമപുരം തലയിൽ കരിംപ്ലാവിള പുത്തൻവീട്ടിൽ ശിവപ്രസാദിനും കുടുംബത്തിനും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ നിർമിച്ച വീടിൻ്റെ താക്കോൽ ജനറൽ സെക്രട്ടറി എം ഷാജഹാൻ കൈമാറി. വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് 60 വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായായിരുന്നു കുടുംബത്തിന് വീട് ഒരുക്കിയത്. കൂലിപണിക്കാരനായ ശിവപ്രസാദും കുടുംബവും ഇടിഞ്ഞുവിഴാറായ ചെറിയ വീട്ടിലായിരുന്നു താമസം. ഈ വീടിരുന്ന ഒന്നേ കാൽ സെൻ്റ് സ്ഥലത്ത് 460 ച. അടിയിലാണ് മനോഹരമായ വിട് നിർമിച്ചുനൽകിയത്‌. ബാലരാമപുരം ആലുവിളയിൽ നടന്ന യോഗം സിഐടിയു നേമം ഏരിയ കമ്മിറ്റി അംഗം എ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹന ചന്ദ്രൻ അധ്യക്ഷനായി. എസ് കെ പ്രീജ, കെജിഒഎ സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു, സംഘാടക സമിതി ചെയർമാൻ എം എച്ച് സാദ്ദിഖ് അലി, കൺവീനർ എ ബി വിജയകുമാർ, ടി അജയകുമാർ, എം എസ് ലിംന, പി സി സന്തോഷ് കുമാർ, എൻ ലത, എസ് എസ് ബിജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.