
ഇന്ത്യയിൽ സിവിൽ സർവീസിനെ ചേർത്തുനിർത്തുന്നത് കേരളം മാത്രമാണെന്ന് രാജ്യസഭാ എംപി എ.എ റഹീം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 44 മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിൽ സ്ഥിരനിയമനം നടത്തുന്നതും അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതും കേരളത്തിൽ മാത്രമാണ്. കഴിഞ്ഞ 10 വർഷം എൽഡിഎഫ് ഭരണം വന്നിരുന്നില്ലെങ്കിൽ സിവിൽ സർവീസിൽ എത്രപേർ ബാക്കിയുണ്ടാകുമായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ വന്ന വിസ്മയകരമായ പുരോഗതി ഈ സർക്കാരിന്റെ നിശ്ചയദാർഡ്യത്തിന്റെ പ്രതിഫലനമാണ്.
ജില്ലാ പ്രസിഡൻറ് പിസി സന്തോഷ് കുമാർ അധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി എം മുഹമ്മദ് മാഹിൻ, കെജിഒഎ സംസ്ഥാന പ്രസിഡൻറ് ഡോ.എസ് ആർ മോഹനചന്ദ്രൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ പി അജിത്, ജി.കെ മണിവർണ്ണൻ, ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു, ജില്ലാ ട്രഷറർ എസ്.ആർ അജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ എബി വിജയകുമാർ രക്തസാക്ഷി പ്രമേയവും, എ ഷാജഹാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ഇ നിസാമുദ്ദീൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ അജികുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ

എം സുരേഷ് ബാബു (സെക്രട്ടറി), പിസി സന്തോഷ് കുമാർ (പ്രസിഡൻറ്), എസ് ആർ അജയകൃഷ്ണൻ (ട്രഷറർ), എല്‍ സിന്ധു, എന്‍.കെ ഷാജി (വൈസ് പ്രസിഡന്റുമാർ), എ.ബി വിജയകുമാർ, എ ഷാജഹാൻ (ജോയിൻറ് സെക്രട്ടറിമാർ), എസ്.എൽ ശ്യാം ശങ്കർ, ആർ സുരേഷ്, പി.എസ് മനോജ്, ബി.വി അദ്രിക, എൻ കൃപ, രാജി വി കുമാർ, സ്മിത നല്ലിടം, സന്തോഷ് കുമാർ കെ.ബി (ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ). വനിതാ കൺവീനർ എൻ കൃപ

Leave a Reply