കേരളത്തിന്റെ ജനപക്ഷ ബദലിന്റെ തുടർച്ചയ്ക്കായി അണിചേരാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേള നം മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.കെജിഒഎ ജില്ലാ പ്രസിഡന്റ് പി ടി സാബു അധ്യക്ഷനായി. സെക്രട്ടറി ഡോ. സുമേഷ് സി വാസുദേവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ യു ഉദീഷ് കണക്കും അവതരിച്ചു. ഭാരവാഹികളായി ഡോ. സുമേഷ് സി വാസുദേവൻ (പ്രസിഡൻറ്), സി ബി സുഭാഷ്‌കുമാർ, എ ആർ നൗഷാദ് (വൈസ് പ്രസിഡന്റുമാർ), മോളമ്മ തോമസ് (സെക്രട്ടറി), സി പി രാജേഷ്കുമാർ, എസ് ആർ ജയചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എം പി സുജാത (ട്രഷറർ), എൻ എസ് സുനില (വനിതാ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.


Leave a Reply