നോയിഡാ , ഫരീദാബാദ് തുടങ്ങി വടക്കേ ഇന്ത്യൻ വ്യവസായ നഗരങ്ങളിൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളി സമരത്തിന് സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംയുക്ത സംഘടനയായ എഫ്.എസ് ഇ .ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ അഭിവാദ്യപ്രകടനം നടത്തി. മാന്യമായ ശമ്പളം, പി.എഫ് , ഇ എസ് ഐ ആനുകൂല്യങ്ങൾ, നിശ്ചിത അവധി തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് അവിദഗ്ധ തൊഴിലാളികൾ പ്രക്ഷോഭം നടത്തുന്നത്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നിന്നുo ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റീസിന്...
FlashNews:
“വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ” – സെമിനാര്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജുബിലി സമ്മേളനം –സംസ്ഥാന തല സെമിനാർ നിർമ്മിത ബുദ്ധിയും ഭരണ നിർവ്വഹണവും
“കരുതലിന്റെ തണൽ – ലൈഫ്” – സെമിനാര്
വജ്രജൂബിലി സംസ്ഥാനസമ്മേളനം: ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
“സാമ്പത്തിക ഉപരോധത്തെ പ്രതിരോധിച്ച കേരളം” – സെമിനാര്
ശക്തി പ്രാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് അഭിവാദ്യം : എഫ്.എസ്.ഇ.ടി.ഒ.
കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ കലാമേള
മതനിരപേക്ഷതയുടെ കാവലാളാവുക
ജീവനക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം
ആദരം – വിവിദ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജീവനക്കാരെ ഗസലിന്റെ നേതൃത്വത്തിൽ ആദരിച്ചു
‘തന്റേടം’ – വനിതാ കൂട്ടായ്മ
ജനക്ഷേ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ ഭരണം തുടരണം – പുത്തലത്ത് ദിനേശൻ
എട്ട് മണിക്കൂർ തൊഴിൽ തത്വം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പരാജയപ്പെടുത്തുക – കെ. ജി. ഒ. എ
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
പരാജയപ്പെട്ട വനിതാ സംവരണ ബില്ലും വിജയിച്ച ഇന്ത്യൻ വനിതകളും
ലേബർ കോഡിൻ്റെ കാലത്ത് നോയിഡയിലെ തൊഴിലാളികൾ ലോകത്തോട് സംവദിക്കുന്നത്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് 45ാം ജില്ലാസമ്മേളനം
Author: പത്തനംതിട്ട (പത്തനംതിട്ട )
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രജീഷ് ആർ നാഥിന് അഭിനന്ദനങ്ങൾ… 💐
KAS STREAM 3 പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ KGOA അടൂർ ഏരിയ പ്രഡിഡന്റും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന സ. രജീഷ് ആർ നാഥിനെ ജില്ലാ സമ്മേളന വേദിയിൽ വെച്ച് ആദരിച്ചു. KGOA സംസ്ഥാന സെക്രട്ടറി സ.എം എൻ ശരത് ചന്ദ്രലാൽ ഉപഹാരം നൽകി ആദരിച്ചു. നിലവിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബി ഡി ഒ ആയി സേവനമനുഷ്ഠിക്കുകയാണ് രജീഷ് ആർ നാഥ്.
ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം : FSETO പ്രകടനം അടൂരിൽ
FSETO അടൂർ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഉത്തരേന്ത്യയിൽ വ്യാപിക്കുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് അടൂർ ടൗണിൽ പ്രകടനവും കെഎസ്ആർടിസി കോർണറിൽ ധർണ്ണയും സംഘടിപ്പിച്ചു. കെ ജി ഓ എ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് എ ആർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഓ എ അടൂർ താലൂക്ക് പ്രസിഡന്റ് രവിചന്ദ്രൻ, എൻജിഒ യൂണിയൻ അടൂർ ഏരിയാ സെക്രട്ടറി രജനീഷ് ആർ എന്നിവർ സംസാരിച്ചു.
കെ ജി ഒ എ പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതുസമ്മേളനവും
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേ ളനത്തിന് സമാപനം. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം സംസ്ഥാന സെക്രട്ടറിയറ്റംഗം മണിവർണൻ സംഘടനാപ്രമേയവും ജില്ലാ സെക്രട്ടറി മോളമ്മ തോമസ് യുദ്ധവിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് 4.00 നു സമ്മേളന നഗരിയിൽ (പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയം) നിന്നും ആരംഭിച്ച പ്രകടനം പത്തനംതിട്ട ടൌൺ ഹാളിനു മുൻപിൽ എത്തിച്ചേർന്നു. തുടർന്ന് ജില്ലാ പ്രസിഡന്റ് ഡോ . സുമേഷ് സി. വാസുദേവന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതു സമ്മേളനത്തിന് ജില്ലാ...
പത്തനംതിട്ട ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം
ഇലക്ഷൻ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കുക, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വർധിപ്പിച്ച വേതനം അനുവദിക്കുക, പോളിങ് ഡ്യൂട്ടി ചെയ്ത ബിഎൽഒമാർക്ക് വേതനം നൽകുക, ബിഎൽ ഒമാർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടു ക്കുക തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എ കെ. പ്രകാശ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ല...
KGOA പത്തനംതിട്ട ജില്ല : മേഖലാ മാർച്ചുകളും ധർണ്ണയും
കെജിഓഎ 59 സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ച പരിപാടി പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷയ്ക്കും , വികസനത്തിനും സിവിൽ സർവീസിന്റെ നിലനിൽപ്പിനുമായി കേരള ബദൽ സംരക്ഷിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, PFRDA നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും OPS പുന:സ്ഥാപിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലിന്റെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, വർഗീയതയും ഭീകരവാദവും യുദ്ധഭീകരതയും ചെറുക്കുക, ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, വിലക്കയറ്റം...
കെ ജി ഒ എ വജ്ര ജൂബിലി : ഏരിയതല ചരിത്ര സംഗമവും കലാമേളയും
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അടൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ മുൻകാല പ്രവർത്തകരുടെ ചരിത്രസംഗമവും കലാമേളയും കുടുംബ സംഗമവും സംഘടിപ്പിച്ചു.അടൂർ റവന്യു ടവർ ഹാളിൽ നടന്ന കലാമേള യുവകവിയും ഗാനരചയിതാവുമായ ശ്രീ. ശ്യാം ഏനാത്ത് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. മുൻകാല നേതാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ഏരിയ ചരിത്രരചനയുടെ കരട് രൂപം സ. കൃഷ്ണകുമാർ സി എസ്സ് അവതരിപ്പിച്ചു. കെ ജി ഒ എ ജില്ലാ ട്രഷറർ സ. ഉദീഷ് യു, ഏരിയ പ്രസിഡന്റ് സ.:രജീഷ്...
ജനപക്ഷ ബദലിന്റെ തുടർച്ചയ്ക്ക് അണിചേരുക : കെ ജി ഓ എ പത്തനംതിട്ട ജില്ലാ സമ്മേളനം
കേരളത്തിന്റെ ജനപക്ഷ ബദലിന്റെ തുടർച്ചയ്ക്കായി അണിചേരാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേള നം മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.കെജിഒഎ ജില്ലാ പ്രസിഡന്റ് പി ടി സാബു അധ്യക്ഷനായി. സെക്രട്ടറി ഡോ. സുമേഷ് സി വാസുദേവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ യു ഉദീഷ് കണക്കും അവതരിച്ചു. ഭാരവാഹികളായി ഡോ. സുമേഷ് സി വാസുദേവൻ (പ്രസിഡൻറ്), സി ബി സുഭാഷ്‌കുമാർ, എ ആർ നൗഷാദ്...


