
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അടൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ മുൻകാല പ്രവർത്തകരുടെ ചരിത്രസംഗമവും കലാമേളയും കുടുംബ സംഗമവും സംഘടിപ്പിച്ചു.അടൂർ റവന്യു ടവർ ഹാളിൽ നടന്ന കലാമേള യുവകവിയും ഗാനരചയിതാവുമായ ശ്രീ. ശ്യാം ഏനാത്ത് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. മുൻകാല നേതാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ഏരിയ ചരിത്രരചനയുടെ കരട് രൂപം സ. കൃഷ്ണകുമാർ സി എസ്സ് അവതരിപ്പിച്ചു. കെ ജി ഒ എ ജില്ലാ ട്രഷറർ സ. ഉദീഷ് യു, ഏരിയ പ്രസിഡന്റ് സ.:രജീഷ് ആർ നാഥ്, സെക്രട്ടറി സ. നൗഷാദ് എ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. അടൂർ യൂണിറ്റ് സെക്രട്ടറി സ. സിശാന്ത് കെ എസ്സ് നന്ദിയും പറഞ്ഞു. കലാ പ്രതിഭയായി ശ്രീ. സുനിൽകുമാരൻ നായർ ഉം, കലാ തിലകമായി ശ്രീമതി. വി.ഗായത്രിയും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply