
കെജിഓഎ 59 സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ച പരിപാടി പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷയ്ക്കും , വികസനത്തിനും സിവിൽ സർവീസിന്റെ നിലനിൽപ്പിനുമായി കേരള ബദൽ സംരക്ഷിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, PFRDA നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും OPS പുന:സ്ഥാപിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലിന്റെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, വർഗീയതയും ഭീകരവാദവും യുദ്ധഭീകരതയും ചെറുക്കുക, ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് 2025 ജൂലൈ 22ന് സംസ്ഥാനമൊട്ടാകെ മേഖലാമാർച്ചുകളും ധർണ്ണയും നടത്തുന്നതിന് തീരുമാനിക്കുകയും മാർച്ചിനും ധർണ്ണയ്ക്കും മുന്നോടിയായി ജില്ലയിലാകമാനം വിവിധ പ്രചാരണ പ്രവർത്തനങ്ങളും പരിപാടികളും വിവിധ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ചുവരെഴുത്ത് പ്രചാരണ ബോർഡുകൾ പോസ്റ്ററുകൾ വിവിധ ബാനറുകൾ, പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ, സോഷ്യൽ മീഡിയ ക്യാമ്പയിൻ, ഗ്രഹ സന്ദർശനം, കോർണർ യോഗങ്ങൾ, വനിതാ സ്ക്വാഡ്, മാസ്സ് സ്ക്വാഡ് എന്നീ പ്രവർത്തനങ്ങൾ നടത്തി. മേൽപ്പറഞ്ഞ പ്രവർത്തനങ്ങളോടൊപ്പം ഏരിയ വനിതാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ മാർച്ചിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുത്തുകൊണ്ട് സെമിനാറുകളും ഓഫീസ് കോംപ്ലക്സുകൾ കേന്ദ്രീകരിച്ച് കോർണർ ചർച്ചകളും സംഘടിപ്പിക്കപ്പെട്ടു. മേഖലാ മാർച്ചിന് മുന്നോടിയായി ജില്ലയിലാകെ ഭവന സന്ദർശനം നടത്തി. കേരളത്തിന്റെ ആരാധ്യനായ മുന്‍മുഖ്യമന്ത്രിയും പുന്നപ്ര വയലാര്‍ സമര സേനാനിയുമായ സ. വി. എസ്. അച്യുതാനന്ദന്റെ വേര്‍പാടില്‍ ആദര സൂചകമായി ജൂലൈ 22 നു നടത്താൻ തീരുമാനിച്ച മാർച്ച് മാറ്റിവെക്കപ്പെട്ടു. തുടർന്ന് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജൂലൈ 30ന് മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട ഈസ്റ്റ്, പത്തനംതിട്ട വെസ്റ്റ്, റാന്നി എന്നീ ഏരിയകൾ ചേർന്ന് പത്തനംതിട്ടയിലും തിരുവല്ല, മല്ലപ്പള്ളി, അടൂർ എന്നീ ഏരിയകൾ ചേർന്ന് തിരുവല്ലയിലുമായി രണ്ടു മേഖലാ മാർച്ചുകളും ധർണ്ണയും സംഘടിപ്പിച്ചു.

Leave a Reply