
LIGHTS to LIFE [ L 2 L ]
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന് എട്ട് ലോമാസ്റ്റ് ലൈറ്റുകളും സെക്യൂരിറ്റി ക്യാമറയും കൈമാറി.
സ്ത്രീ സുരക്ഷ എന്ന വിഷയത്തോടനുബന്ധിച്ചു കെ ജി ഒ എ കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റി രാത്രി കാലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീ സമൂഹം എത്രത്തോളം സുരക്ഷിതമാണ് എന്നറിയുവാനായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ നടത്തിയ സുരക്ഷാ നടത്തത്തിൻ്റെ ഭാഗമായി കണ്ടെത്തിയ മുഖ്യ പ്രശ്നങ്ങളിൽ ഒന്നായ കോമ്പൗണ്ടിലെ വെളിച്ചക്കുറവ് പരിഹിക്കാനായി കോഴിക്കോട് ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൻ്റെ സാങ്കേതിക സഹായത്തോടെ എട്ട് ലോമാസ്റ്റ് ലൈറ്റുകളും സെക്യുരിറ്റി ക്യാമറകളും നൽകുകയാണ്.
പ്രസ്തുത പരിപാടിയുടെ സ്വിച്ച്ഓൺ ബഹു. കോഴിക്കോട് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ 2026 ഫെബ്രുവരി 10 ന് വൈകു. 6 മണിക്ക് ബീച്ച് ഹോസ്പിറ്റലിൽ വെച്ച് നിർവഹിക്കുന്നു.

Leave a Reply