എട്ട് മണിക്കൂർ തൊഴിൽ എട്ട് മണിക്കൂർ വിനോദം എട്ട് മണിക്കൂർ വിശ്രമം എന്ന അവകാശം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിൻറെ നീക്കങ്ങൾക്കെതിരെ തൊഴിലാളികളും ജീവനക്കാരും അണിനിരക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മാർച്ചിലും ധർണ്ണയിലുടെയും ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്ക ഒ.പി.എസ്. പുനഃസ്ഥാപിക്കുക, സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദലിൻ്റെ അനിവാര്യമായ തുടല ഉറപ്പാക്കുക, വർഗീയതയെയും ഭീകരവാദത്തെയും യുദ്ധഭീകരതയെയും ചെറുക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക , വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കെ.ജി.ഒ .എ സംസ്ഥാന വൈസ് പ്രസിഡൻറ്. ഡോ . സിജി സോമരാജൻ ഉദ്‌ഘാടനം ചെയ്തു.

കേരളേത്താടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും വിവേചനവും സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ പ്രതിബന്ധമായിമാറിയിരിക്കുകയാണെന്ന് യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് ഡോ. സിജി സോമരാജൻ അഭിപ്രായപ്പെട്ടു. ലേബർ കോഡിന്റെ മറവിൽ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഐ. എ എസ് തസ്തികകളിലേക്ക് വരെ കരാർ നിയമനം നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനെത്ത തകർക്കുന്നു. കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ബദല്‍വികസന നയങ്ങള്‍ നടപ്പിലാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരക്കണം എന്നും ഡോ. സിജി സോമരാജൻ ആഹ്വാനം നൽകി.

എഫ്. എസ്. ഇ. റ്റി. ഒ ജില്ലാ സെക്രട്ടറി സി. ഗാഥ ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എസ് ബിജി ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എ. ആർ രാജേഷ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.

കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ മുന്നിൽ നിന്ന് ആരംഭിച്ച്‌ ചന്ത മുക്കിൽ സമാപിച്ച മാർച്ചും ധർണ്ണയൂം കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ജി ജാൻകിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ . അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സി. ശിവശങ്കരപ്പിള്ള സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈശാഖ് ജി നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ മിനിമോൾ, മണിലാൽ എസ് എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published.