മതനിരപേക്ഷതയുടെ കാവലാളാവുക

സമൂഹത്തിലും കലയിലും വർഗീയത വളർത്തുന്ന വിഷലിപ്ത ഫാസിസ്റ്റ് പരാമർശങ്ങൾക്കെതിരെ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി കെ ജി ഒ എ വെനീസിയം കലാവേദി പ്രതിരോധ സംഗീത സംഗമം നടത്തി

കോട്ടയം വെമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ ക്രിസ്തീയ ഭക്തി ഗാനം പാടിയതിൽ നന്ദ ഗോവിന്ദം ഭജന സംഘത്തിനെതിരായ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തി കൊണ്ടാണ് സംഗീത സംഗമം സംഘടിപ്പിച്ചത്.

വിഭജന ചിന്ത വളർത്തി ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയവാദികൾ പരസ്പരം ഇന്ധനം നല്കുകയാണ്. ഇത്തരം ഗൂഢ നീക്കങ്ങൾക്കെതിരിരെ സാംസ്കാരികമായ ചെറുത്തുനിൽപ്പ് മതേതരത്വവും സമാധാനവും ആഗ്രഹിക്കുന്ന ഓരോ മലയാളിയിൽ നിന്നും ഉണ്ടാവേണ്ടതാണ്.

കെ. ജി. ഒ എ ആലപ്പുഴ ജില്ലാ സാംസ്കാരിക വിഭാഗമായ വെനീസിയം, ഹിന്ദു മുസ്ലിം കൃസ്തീയ ഭക്തിഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് പ്രതിരോധ സംഗീത സംഗമം നടത്തിയത്

വെനീസിയം പ്രവർത്തകരായ മുഹമ്മദ്‌ ഫൈസ്സൽ, വേണുക്കുട്ടൻ, റോബിൻ തോമസ്, ശ്യാം എസ്, സ്മിത എം എന്നിവർ വിവിധ മതങ്ങളുടെ ഭക്തി ഗാനങ്ങൾ ആലപിച്ചു

വെനീസിയും അംഗം രമേശ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ. ജി. ഒ എ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ എസ് രാജലക്ഷ്മി, ആർ രാജീവ്, ജെ പ്രശാന്ത് ബാബു എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി റെനി സെബാസ്റ്റ്യൻ സ്വാഗതവും വെനീസിയം കൺവീനർ എ സ്വരൂപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.