

നോയിഡാ , ഫരീദാബാദ് തുടങ്ങി വടക്കേ ഇന്ത്യൻ വ്യവസായ നഗരങ്ങളിൽ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന തൊഴിലാളി സമരത്തിന് സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംയുക്ത സംഘടനയായ എഫ്.എസ് ഇ .ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ അഭിവാദ്യപ്രകടനം നടത്തി. മാന്യമായ ശമ്പളം, പി.എഫ് , ഇ എസ് ഐ ആനുകൂല്യങ്ങൾ, നിശ്ചിത അവധി തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് അവിദഗ്ധ തൊഴിലാളികൾ പ്രക്ഷോഭം നടത്തുന്നത്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നിന്നുo ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റീസിന് മുന്നിൽ സമാപിച്ചു തുടർന്ന് നടന്ന യോഗം എൻ .ജി .ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാനക്കമ്മറ്റിയംഗം എസ് ലക്ഷ്മീ ദേവി, ജില്ലാ സെക്രട്ടറി ആർ. പ്രവീൺ എന്നിവർ സംസാരിച്ചു. എഫ്.എസ് ഇ ടി. ഒ ജില്ല സെക്രട്ടറി ജി അനീഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ മോളമ്മ തോമസ് നന്ദിയും പറഞ്ഞു. റാന്നിയിൽ എഫ് എസ്. ഇ.ടി.ഒ ജില്ലാ പ്രസിഡൻ്റ് ദീപ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു .എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ: സെക്രട്ടറി ആദർശ് കുമാർ ഒ.ടി. ദിപിൻ ദാസ് എന്നിവർ സംസാരിച്ചു.കോന്നിയിൽ നടന്ന പ്രകടനം എൻ . ജി. ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ: സെക്രട്ടറി പി.ബി. മധു ഉദ്ഘാടനം ചെയ്തു. കെ. എം. അൻസാരി സംസാരിച്ചു. അടൂരിൽ കെ. ജി.ഒ.എ ജില്ലാ വൈസ് പ്രസിഡൻ്റ് എ. ആർ നൗഷാദ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്. ഇ.ടി ഒ താലൂക്ക് പ്രസിഡൻ്റ് കെ.രവിചന്ദ്രൻ , ടി.കെ സുനിൽ ബാബു, സി.ജെ. ജയശ്രി , ഡോ. കെ.എസ്. സിശാന്ത് എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ എഫ്.എസ് ഇ . ടി. ഒ താലൂക്ക് സെക്രട്ടറി പി.ജി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. കെ. എം. ഷാനവാസ്, സി. എൽ ശിവദാസ് എന്നിവർ സംസാരിച്ചു.


Leave a Reply