
ശാസ്താംകോട്ട – ആഞ്ഞിലിമൂട് പ്രധാന പാതയിൽ റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനിടയിൽ പിഡബ്ല്യുഡി യിലെ വനിതാ എൻജിനീയർമാരെ അസഭ്യം പറയുകയും, ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കടപ്പാക്കട കെ ആർ എഫ് ബി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധയോഗം കെ ജി ഓ എ സംസ്ഥാന ട്രഷറർ എ.ബിന്ദു ഉദ്ഘാടനം ചെയ്തു.
പ്രധാന റോഡുകളുടെ ടാറിങ് പ്രവർത്തികൾ പകൽ സമയങ്ങളിൽ നടത്തുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് രാത്രികാലത്ത് പ്രവർത്തികൾ നടത്തുകയും അത് സൂപ്പർവൈസ് ചെയ്യാൻ വന്ന പൊതുമരാമത്ത് വകുപ്പിലെ വനിതാ എൻജിനീയർമാരെ ആക്രമിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കെ ജി ഒ എ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ അജി, എൽ മിനിമോൾ ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ പ്രദീപ്കുമാർ എം, ഫിലിപ്പ് വർഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈശാഖ് ജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നന്ദു എസ് പ്രസാദ്, ഷുഹൈബ് എച്ച്, ജോസി ജോസ് എന്നിവർ സന്നിഹിതരായിരുന്നു


Leave a Reply