വിവിധ ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും നേതൃത്വത്തിലുള്ള ജൂലൈ 9 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ.

പി.എഫ്.ആർ.ഡി എ നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മലപ്പുറത്ത് നടന്ന  ജില്ലാ  ക്യാമ്പിൽ കെ.ജി.ഒ.എ ആവശ്യപ്പെട്ടു.ക്യാമ്പ് സി.ഐ.ടി.യു മുൻ ജില്ലാ സെക്രട്ടറി കെ.പി അനിൽ ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി സുധാകരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സൈതലവി  ,ജില്ലാ സെക്രട്ടറി എം.വി വിനയൻ, ദിനേശൻ. ഇ.ടി, സ്മിജ എം.ടി, മധുസൂദനൻ.കെ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് Dr.സീമ പി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.