കാഞ്ഞങ്ങാട്:
അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായി അണിചേരണമെന്ന്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) 42-ാം കാസറഗോഡ് ജില്ലാ സമ്മേളനം അഭ്യർത്ഥിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ പതാക ഉയർത്തി. തുടർന്ന് 2025ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ മധു കരിമ്പിൽ അധ്യക്ഷനായിരുന്നു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ ദിനേഷ് പി. , പ്രസന്ന കെ.എം., ഹംസ എം., മിനി പി; അനുപ് പി.പി., ഹരിത കെ.വി. സുനിൽകുമാർ വി., അനുസൂര്യ എം. എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി കെ.വി. രാഘവൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ എന്നിവർ മറുപടി പറഞ്ഞു.

പ്രതിനിധി സമ്മേളനം തൃക്കരിപ്പൂർ എം. എൽ. എ. എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
എഫ്. എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി.വി. ശരത് , കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. പി. ശ്രീദേവി, വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. സുമേഷ് സി.എസ്. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതം പറഞ്ഞു.

സമ്മേളനം പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. സുമേഷ് സി.എസ് (പ്രസിഡന്റ്)
പി വി. ആർജിത , ഡോ. വിക്രം കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌ മാർ)
മധു കരിമ്പിൽ ( സെക്രട്ടറി)
കെ. രാജഗോപാലൻ, എം. രാജീവൻ (ജോയിന്റ് സെക്രട്ടറി മാർ)
വൈശാഖ് ബാലൻ (ട്രഷറര്‍)
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ ആയി പി.സി. ജയരാജൻ, ഷൈന എ. , മിനി പി., നാഗേഷ കെ. , ജയചന്ദ്രൻ എ ; വൽസൻ എം. എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി കൺവീനർ ആയി എ. ഷൈന യെ തെരഞ്ഞെടുത്തു. സാംസ്കാരിക സമിതി ഭാരവാഹികളായി രമേശൻ കോളിക്കര (ചെയർമാൻ), സജിത്ത് കുമാർ കെ. (വൈസ് ചെയർമാൻ) , പി.സി. ജയരാജൻ (കൺവീനർ), അനിൽകുമാർ കമ്പല്ലൂർ ( ജോയൻ്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സ്പോർട്സ് കമ്മിറ്റി ഭാരവാഹികളായി സജിത്ത് കുമാർ കെ. ( ചെയർമാൻ), വൈശാഖ് ബാലൻ ( കൺവീനർ), ഹരിത കെ.വി (ജോയൻ്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനത്തിൽ രണ്ടാം ദിവസം സംഘടന പ്രമേയം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി.ശ്രീദേവി അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ മനോജ്‌കുമാർ കെ. വി, പ്രഭ പി.വി., ജയപ്രകാശൻ കെ, മനോജ്കുമാർ കെ.എൻ.,ദിലീപ്. പി.. നായർ, ഡോ. സച്ചിൻ രാജ് പി.വി., പ്രസാദ് കെ. എന്നിവർ
പങ്കെടുത്തു. പ്രമേയങ്ങൾക്ക് മേൽ നടന്ന ചർച്ചയിൽ അനിത കെ, കവിത പി, സുഹാസ്, അർജുൻ ബാലൻ, എം മധുസൂദനൻ, വി മധുസുദനൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ മറുപടി പറഞ്ഞു. 21 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തിന് സമാപനം കുറിച്ച് ഗസറ്റഡ് ജീവനക്കാരുടെ പ്രകടനവും പൊതുസമ്മേളനവും നടന്നു. പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ മധു കരിമ്പിൽ, ഡോ. സുമേഷ് സി.എസ്, വൈശാഖ് ബാലൻ, കെ.രാജഗോപാലൻ, എം.രാജീവൻ, ഡോ. വിക്രം കൃഷ്ണൻ, പി.വി. ആർജിത എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. ജില്ലാ പ്രസിഡണ്ട് ഡോ. സുമേഷ് സി.എസ്. അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.സിജി സോമരാജൻ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. പി. ശ്രീദേവി, വി. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. രാഘവൻ, ഡി.എൽ. സുമ, സി.എം. സുധീഷ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതവും, ജോയൻ്റ് സെക്രട്ടറി രാജഗോപാലൻ കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.