കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേ ളനത്തിന് സമാപനം. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം സംസ്ഥാന സെക്രട്ടറിയറ്റംഗം മണിവർണൻ സംഘടനാപ്രമേയവും ജില്ലാ സെക്രട്ടറി മോളമ്മ തോമസ് യുദ്ധവിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് 4.00 നു സമ്മേളന നഗരിയിൽ (പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയം) നിന്നും ആരംഭിച്ച പ്രകടനം പത്തനംതിട്ട ടൌൺ ഹാളിനു മുൻപിൽ എത്തിച്ചേർന്നു. തുടർന്ന് ജില്ലാ പ്രസിഡന്റ് ഡോ . സുമേഷ് സി. വാസുദേവന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതു സമ്മേളനത്തിന് ജില്ലാ സെക്രട്ടറി മോളമ്മ തോമസ് സ്വാഗതം അറിയിച്ചു. രാജ്യത്തെ അപകടകരമായ വർഗീയ സാമൂഹിക തൊഴിലാളി വിരുദ്ധ രാഷ്‌ടീയ ചുറ്റുപാടുകൾ വിശദീകരിച്ചു കൊണ്ട് പൊതു സമ്മേളനം CITU സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ. പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർത്ത് വിഭാഗീയത സൃഷ്ടിച്ച് വർഗീയത വളർത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ ചെറുക്കാൻ ജാഗരൂകരാകുക, മതനിരപേക്ഷതയും ജനാധിപത്യവും കാത്തു സൂക്ഷിക്കുക എന്ന ആഹ്വാനത്തോടെയാണ് സമ്മേളനം ഉദ്‌ഘാടനം നടത്തിയത്. KGOA സംസ്ഥാന സെക്രട്ടറി സ. എം. എൻ. ശരത്ചന്ദ്രലാൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സ. ജയചന്ദ്രൻ എസ്. ആർ . കൃതജ്ഞത അറിയിച്ചു. 5.45 ന് പൊതു സമ്മേളന നടപടികൾക്ക് സമാപനമായി.

Leave a Reply

Your email address will not be published.