കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളം നേടിയെടുത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 44 മത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

മുതലാളിത്തത്തോട് സന്ധി ചെയ്തു വർഗീയത പ്രചരിപ്പിച്ച് പോവുകയാണ് കേന്ദ്രസർക്കാർ. ചരിത്ര വിരോധികളും ശാസ്ത്ര വിരോധികളുമായി കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുന്നു. കേരളത്തോട് കേന്ദ്രം സാമ്പത്തിക വിവേചനം കാണിക്കുന്നു. ഇതിനിടയിലും കേരളം വികസിത രാജ്യങ്ങൾക്ക് സമാനമായ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

സംഘാടക സമിതി ചെയര്‍മാന്‍ എസ് ജയില്‍ കുമാര്‍ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആര്‍ മോഹന ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെ ജോസഫൈന്‍, എ പി അജിത്, ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് പി സി സന്തോഷ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എ ബി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം തിങ്കളാഴ്ച സമാപിച്ചു.

Leave a Reply

Your email address will not be published.