കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരുടെ ഉത്തര മേഖലാ ജൂബിലി സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽഎഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ.അനിൽ ചേലെമ്പ്ര ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന പ്രസിഡണ്ട് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. ഡോ. ഇ.വി.സുധീർ സംഘടനാ ചരിത്രം അവതരിപ്പിച്ചു. മുൻകാല സംസ്ഥാന നേതാക്കളായ കെ. എൻ. മോഹനൻ, സി. സുരേശൻ, വി.കെ. പ്രഭാകരൻ, എം.കെ. രാജൻ, പി.വി. രത്നാകരൻ, മുഹമ്മദ് കുട്ടി, പി.സി. രവീന്ദ്രൻ, തോമസ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. സുധാകരൻ നന്ദി പറഞ്ഞു.

കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ അഞ്ഞൂറോളം മുൻകാല പ്രവർത്തകരും, ഗസറ്റഡ് ജീവനക്കാരും സംഗമത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.