കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കായിക മേളയിൽ കണ്ണൂർ സൗത്ത് ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. 

ജില്ലയിലെ ഗസറ്റഡ് ഓഫീസർമാർക്കായി കണ്ണൂർ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന കായിക മേള  ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഡോ. പി.വി. പ്രിയ ഉദ്ഘാടനം ചെയ്തു. കെ.ജി ഒ എ ജില്ലാ പ്രസിഡണ്ട് സി.എം. സുധീഷ് കുമാർ പതാക ഉയർത്തി. കെ. ഷാജി, ടി.ഒ. വിനോദ് കുമാർ, കെ. വി. ഷിജിത്ത് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക്  സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ മെഡലുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.