
കാഞ്ഞങ്ങാട് : ജൂലൈ 22 ന് വിദ്യാനഗർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നടക്കുന്ന മേഖലാ മാർച്ചിൻ്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ ) കാസറഗോഡ് ജില്ലാ സാംസ്കാരിക വേദി ഹൊസ്ദുർഗ് സഹകരണ ബേങ്ക് ഹാളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടന , മതേതരത്വം, സോഷ്യലിസം എന്ന വിഷയത്തിൽ അഡ്വ. സി. ഷുക്കൂർ പ്രഭാഷണം നടത്തി.


സാംസ്കാരിക വേദിക്ക് തേജസ്വിനി എന്ന് നാമകരണം കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ നിർവ്വഹിച്ചു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, സാംസ്കാരിക വേദി ചെയർമാൻ കെ ബാലകൃഷ്ണൻ, കെ സതീശൻ , എ സലിം എന്നിവർ സംസാരിച്ചു. കെ ജി ഒ എ ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാംസ്കാരിക വേദി കൺവീനർ ഡോ. സുമേഷ് സി എസ് സ്വാഗതവും , കെ ജി ഒ എ ജില്ലാ ജോയൻ്റ് സെക്രട്ടറി രമേശൻ കോളിക്കര നന്ദിയും പറഞ്ഞു.







Leave a Reply