‘തന്റേടം’ – വനിതാ കൂട്ടായ്മ

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വജ്രജുബിലിയുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ ശബ്ദങ്ങളെ ഒരുമിച്ച് ചേർത്ത് 2025 നവംബർ 11 ന് സംഘടിപ്പിച്ച ‘തന്റേടം’ എന്ന പരിപാടി ഉള്ളടക്കത്തിലും അവതരണത്തിലും ഗംഭീരമായി. വിവിധ സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട സംവാദങ്ങൾ. പ്രഭാഷണങ്ങൾ, സർഗാത്മക അവതരണങ്ങൾ, എന്നിവ പ്രചോദനമേകി. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പ്രസ്‌തുത പരിപാടി പ്രശസ്‌ത നർത്തകി ഡോ. രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന പ്രസിഡൻറ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി എം ഷാജഹാൻ സ്വാഗതം ആശംസിക്കുകയും, സംസ്ഥാന വനിതാ കൺവീനർ ജെ ജോസഫൈൻ സ്ത്രീപക്ഷ നവകേരള സന്ദേശം അവതരിപ്പിക്കുകയും, നോർത്ത് ജില്ലാ വനിതാ കൺവീനർ ഷംജു. ബി.കെ നന്ദി അറിയിക്കുകയും ചെയ്തു. തിരുവനന്തപുരം നോർത്ത്, സൗത്ത് ജില്ലയിലെ വനിതാ അംഗങ്ങളിൽ നിന്നും സമാഹരിച്ച സാഹിത്യ സൃഷ്ടികൾ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ ‘പെണ്മനം’ എന്ന് മാസിക ഡോ. രാജശ്രീ വാര്യർ സംസ്‌ഥാന ട്രഷറർ എ ബിന്ദുവിന് നൽകി പ്രകാശിപ്പിച്ചു. തുടർന്ന് സൗമ്യ സുരേഷ് ആൻഡ് ടീം സുംബ ഡാൻസ് അവതരിപ്പിച്ചു.

‘സത്യാനന്തരകാലത്തെ നാട്ടിടം’ എന്ന വിഷയത്തിൽ ഡോ. സുജ സൂസൻ ജോർജ്, കെ ജെ ഷൈൻ എന്നിവർ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എ ബിന്ദു മോഡറേറ്ററായി. തുടർന്ന് റിഥമിക് യോഗ ആൻഡ് ഫ്രീ ഫ്ളോ ഡാൻസ് അവതരിപ്പി ക്കപ്പെട്ടു.

സൈബർ ഇടത്തെ സ്ത്രീ’ എന്ന വിഷയത്തിൽ പ്രശസ്ത ഗായിക ശീമതി പുഷ്‌പവതി പ്രഭാഷണം നടത്തി. കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ സിജി സോമരാജൻ മോഡറേറ്ററായി.

‘മാധ്യമ ധർമ്മം തുലാസിൽ’ എന്ന വിഷയത്തിൽ പ്രശസ്ത മാധ്യമപ്രവർത്തകയായ സരിത വർമ്മ, പ്രശസ്‌ത സംവിധായക വിധു വിൻസന്റ് എന്നിവർ പ്രഭാഷണം നടത്തി. കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡൻറ് സ ലത എൻ മോഡറേറ്ററായി. തുടർന്ന് ദേശീയ ഭിന്നശേഷി റോൾ മോഡൽ അവാർഡ് ജേതാവ് കൺമണി എസ് കൾച്ചറൽ പ്രോഗ്രാം അവതരിപ്പിച്ചു. തുടർന്ന് കനൽ പൊട്ട് എന്ന നൃത്ത നാടകം അവതരിപ്പിക്കപ്പെട്ടു.

‘പൊരുതി നേടേണ്ട പെണ്ണിടം’ എന്ന വിഷയത്തിൽ പ്രശസ്ത ആക്ടിവിസ്റ്റ് ശൈലജ ജല, പ്രശസ്‌ത നടി ഗായത്രി വർഷ എന്നിവർ പ്രഭാഷണം നടത്തി. കെ ജി ഒ എ സംസ്‌ഥാന കമ്മറ്റി അംഗം അനീസ എസ് എ മോഡറേറ്ററായി. വനിതാ സാഹിതി അവതരിപ്പിച്ച കലാവിഷ്കാരത്തോട് കൂടി പരിപാടി സമാപിച്ചു

 

Leave a Reply

Your email address will not be published.