
കെ ജി ഒ എ പൊതുസമ്മേളനം സംഘടിപ്പിച്ചു
പ്രകടന പത്രികയിൽ ജനങ്ങളോട് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും ജീവനക്കാരുടെ ആവശ്യങ്ങളും പൂർണ്ണമായി നടപ്പിലാക്കിയ ജനകീയ സർക്കാരിന് പിന്തുണ നൽകണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് സ. എസ് ജയമോഹൻ ആഹ്വാനം നൽകി.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിവിൽ സ്റ്റേഷൻ, സൗത്ത്, ഈസ്റ്റ് ഏരിയകളുടെ സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം കോട്ടയ്ക്കകം വായനശാല ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ജയമോഹൻ.
സിഐടിയു ജില്ലാ ജോയിൻറ് സെക്രട്ടറി ആനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെജിഒ എ സംസ്ഥാന ട്രഷറർ എ ബിന്ദു, ജില്ലാ സെക്രട്ടറി എ ആർ രാജേഷ് ജില്ലാ പ്രസിഡൻറ് എ അജി എന്നിവർ പങ്കെടുത്തു.
സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി നന്ദു എസ് പ്രസാദ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഈസ്റ്റ് ഏരിയ സെക്രട്ടറി പി.കൃഷ്ണയ്യർ നന്ദി അറിയിച്ചു.


Leave a Reply