Home others ഭാരതീയ ചികിത്സാ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക- കെ ജി ഒ എ അവകാശ ദിനം സംഘടിപ്പിച്ചു

ഭാരതീയ ചികിത്സാ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക- കെ ജി ഒ എ അവകാശ ദിനം സംഘടിപ്പിച്ചു

ഭാരതീയ ചികിത്സാ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക- കെ ജി ഒ എ അവകാശ ദിനം സംഘടിപ്പിച്ചു

ഭാരതീയ ചികിത്സാ വകുപ്പ് മാന്വൽ ഉടൻ പ്രസിദ്ധീകരിക്കുക, കോമ്പൻസേഷൻ ലീവ് പുനസ്ഥാപിക്കുക, ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക, സ്ഥാനക്കയറ്റ നടപടികൾ കൃത്യസമയത്ത് നടത്തുക, ഫാർമിസ്റ്റ് തസ്തിക ഇല്ലാത്ത സ്ഥാപനങ്ങളിൽ ഉടൻ അനുവദിക്കുക, കൂടുതൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികകൾ അനുവദിക്കുക, കരിയർ അഡ്വാൻസ് മെൻറ് ലഭ്യമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ആയുർവേദ ആശുപത്രിയുടെ മുന്നിൽ അവകാശ ദിനം സംഘടിപ്പിച്ചു. അവകാശ ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ച യോഗം കെ ജി ഒ എ സംസ്ഥാന ട്രഷറർ എ ബിന്ദു ഉദ്ഘാടനം ചെയ്തു.
കെ ജി ഒ എ ജില്ലാ പ്രസിഡന്റ് എ. അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഡോ. ധന്യ ആർ.ദേവ് സ്വാഗതം പറഞ്ഞു. ജില്ലാ ജോയിൻറ് സെക്രട്ടറിമാരയ പ്രദീപ്കുമാർ എം, ഫിലിപ്പ് വർഗീസ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രദീപ് കുമാർ ടിവി, ദീപു ജി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.