
സംസ്ഥാനം കഴിഞ്ഞ ഒൻപതു വർഷം നേടിയെടുത്ത സാമൂഹിക, സാമ്പത്തിക, വൈഞാനിക, സാങ്കേതിക, പാരിസ്ഥിതീക, ആരോഗ്യ, സുസ്ഥിര വികസന നേട്ടങ്ങളോരോന്നും വിശദീകരിച്ചുകൊണ്ട് വികസനത്തിന്റെ കേരള ബ്രാൻഡ് ആഗോള തലത്തിൽ ശ്രദ്ധിക്കപെടുമെന്ന് പ്രമുഖ. മാധ്യമപ്രവർത്തകൻ എം. വി. നികേഷ് കുമാർ. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ വികസന വിസ്ഫോടനത്തിന്റെ ഒൻപതു വർഷങ്ങൾ വിഷത്തിൽ 10-10-2025 വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിഗ് കോളേജ് സി. ജി. പി. യു ഓഡിറ്റോറിയത്തിൽ കെ. ജി. ഓ. എ. സൗത്ത് ജില്ലാ പ്രസിഡന്റ് അജയ്കുമാറിന്റ അധ്യക്ഷതയിൽ കൂടിയ സെമിനാർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ. എം. വി. നികേഷ് കുമാർ.കെ ജി ഒ എ സംസ്ഥാന സെക്രട്ടറിമാരായ ജയൻ. പി. വിജയൻ,ശരത് ചന്ദ്ര ലാൽ , സി. ഇ. ടി. പ്രിൻസിപ്പാൾ ഡോ. സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തിരു.നോർത്ത് ജില്ലാ ട്രഷറർ ലിംന. എം. എസ്സ് സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. പ്രവീൺ നന്ദിയും രേഖപ്പെടുത്തി.

Etcetera

bud!


Leave a Reply