
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ “ദി റിയൽ കേരള സ്റ്റോറി – കേരളം: നേട്ടങ്ങളും നോട്ടങ്ങളും” എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാമത്തെ പ്രഭാഷണം 8-10-2025 ബുധനാഴ്ച്ച ഉച്ചക്ക് 1മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ കെ. ജി. ഓ. എ. നോർത്ത് ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കറുടെ അധ്യക്ഷതയിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ ആർദ്രം ആരോഗ്യം -കരുത്തും കരുതലും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു സംസാരിച്ചു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ശരത് ചന്ദ്ര ലാൽ , സംസ്ഥാന വനിതാ കൺവീനർ ജെ. ജോസഫൈൻ, തിരു. നോർത്ത് ജില്ലാ സെക്രട്ടറി മനോജ്‌കുമാർ.ആർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തിരു. ജില്ലാ സെക്രട്ടറി നിസാമൂദിൻ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. പ്രദീപ്കുമാർ നന്ദിയും രേഖപ്പെടുത്തി.



Leave a Reply