Home ഇടുക്കി

Author: ഇടുക്കി (ഇടുക്കി )

Post

ആയുർവേദ, ഹോമിയോ, മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ കരിയർ അഡ്വാൻസ്മെൻ്റ് സ്കീം ഉടൻ നടപ്പിലാക്കുക – കെ. ജി. ഓ. എ. തൊടുപുഴ ഏരിയ

ആയുർവേദ, ഹോമിയോ, മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ കരിയർ അഡ്വാൻസ്മെൻ്റ് സ്കീം ഉടൻ നടപ്പിലാക്കണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തൊടുപുഴ ഏരിയയുടെ 37-)o വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. KGOAയുടെ തൊടുപുഴയിലുള്ള ജില്ലാ ഓഫീസ് ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള ഗസറ്റഡ് ജീവനക്കാർ പങ്കെടുത്തു. അവധി ദിവസമായിരുന്നിട്ടുകൂടി സമ്മേളനം പങ്കാളിത്തം കൊണ്ട് മികച്ചതായിരുന്നു. രാവിലെ 10 മണിക്ക് ഏരിയാ പ്രസിഡൻ്റ് അനസ് ഇ. എസ്. പതാക ഉയർത്തിക്കൊണ്ട് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. സംഘടനയുടെ സംസ്ഥാന...

Post

കെ. ജി. ഒ. എ സംസ്ഥാനകലാമേള സംഘാടകസമിതി രൂപീകരിച്ചു

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വജ്രജുബിലി സംസ്ഥാനകലാമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. തൊടുപുഴ പി. ഡബ്ലിയു. ഡി റസ്റ്റ് ഹൌസ് ഹാളിൽ വച്ചു നടന്ന യോഗം ഇടുക്കി ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി. വി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഒ. എ സംസ്ഥാനപ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വിവിധ സംഘടകളെ പ്രതിനിധീകരിച്ച് കെ. പി. മേരി, ടി. എം ഹാജറ, കെ. ജയചന്ദ്രൻ, ടി. ജി രാജീവ്, എ. എൻ ചന്ദ്രബാബു,...

Post

സ്വാതന്ത്ര്യ ദിനത്തിൽ കെ ജി ഓ എ യുടെയും തൊടുപുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സഹകരണത്തോടെ വൃക്ഷത്തൈകൾ കൈമാറി

ഇടുക്കി ജില്ലാ കോടതി സമുച്ചയത്തിൽ ഓർമ്മത്തുരുത്ത് ; “ചങ്ങാതിക്ക് ഒരു തൈ” ക്യാമ്പയിനിന്റെയും “ഒരു തൈ നടാം” ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെയും ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ കെ ജി ഓ എ യുടെയും തൊടുപുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സഹകരണത്തോടെ വൃക്ഷത്തൈകൾ കൈമാറി കെ ജി ഓ എ ഇടുക്കി ജില്ലാ പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ ബഹു : തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ഡിസ്ട്രിക്ട് ജഡ്ജ് പി . എസ് ശശികുമാർ ന് വൃക്ഷത്തൈകൾ...