
ഇടുക്കി ജില്ലാ കോടതി സമുച്ചയത്തിൽ ഓർമ്മത്തുരുത്ത് ;
“ചങ്ങാതിക്ക് ഒരു തൈ” ക്യാമ്പയിനിന്റെയും “ഒരു തൈ നടാം” ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെയും ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ കെ ജി ഓ എ യുടെയും തൊടുപുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സഹകരണത്തോടെ വൃക്ഷത്തൈകൾ കൈമാറി കെ ജി ഓ എ ഇടുക്കി ജില്ലാ പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ ബഹു : തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ഡിസ്ട്രിക്ട് ജഡ്ജ് പി . എസ് ശശികുമാർ ന് വൃക്ഷത്തൈകൾ കൈമാറി . തുടർന്ന് ജില്ലാ കോടതി സമുച്ചയത്തിലെ ന്യായാധിപന്മാർ പരസ്പരം ഫല വൃക്ഷത്തൈകൾ കൈമാറി . “ഓർമ്മ തുരുത്ത്” എന്ന പേരിൽ ഈ വൃക്ഷത്തൈകൾ ലീഗൽ സർവീസസ് അതോറിറ്റിയുടെ തൊടുപുഴയിലെ കോമ്പൗണ്ടിൽ നടുന്നതിൻ്റെ ഉദ്ഘാടനകർമ്മം ബഹു. ജില്ലാ ജഡ്ജി നിർവഹിച്ചു. യോഗത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ അജയ് പി കൃഷ്ണ വിവിധ കോടതികളിലെ ന്യായാധിപന്മാർ, കോടതി ജീവനക്കാർ, അഭിഭാഷകർ, കെജിഓ എ ഭാരവാഹികൾ, അഡ്വക്കേറ്റ് ക്ലർക്ക് മാരും പങ്കെടുത്തു.

Leave a Reply