കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വജ്രജുബിലി സംസ്ഥാനകലാമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. തൊടുപുഴ പി. ഡബ്ലിയു. ഡി റസ്റ്റ് ഹൌസ് ഹാളിൽ വച്ചു നടന്ന യോഗം ഇടുക്കി ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി. വി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഒ. എ സംസ്ഥാനപ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വിവിധ സംഘടകളെ പ്രതിനിധീകരിച്ച് കെ. പി. മേരി, ടി. എം ഹാജറ, കെ. ജയചന്ദ്രൻ, ടി. ജി രാജീവ്, എ. എൻ ചന്ദ്രബാബു, കെ. എം ഷാജഹാൻ മുതലായവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. എം. എം മണി (എം. എൽ. എ), എ രാജ (എം. എൽ. എ), സി. വി വർഗീസ് എന്നിവർ രക്ഷാധികാരികളായും, കെ. പി മേരി ചെയർപേഴ്സനായും, ജയൻ പി വിജയൻ ജനറൽ കൺവീനറായും 251 അംഗങ്ങൾ അടങ്ങുന്നതാണ് സംഘാടകസമിതി.

കെ. ജി. ഒ. എ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും, ജില്ലാ സെക്രട്ടറി പി. എസ് അബ്ദുൾ സമദ് നന്ദിയും പറഞ്ഞു. 2026 ജനുവരി 17, 18 തീയതികളിൽ തൊടുപുഴ അൽ അസർ കോളേജിൽ വച്ചാണ് വജ്രജൂബിലി സംസ്ഥാന കലാമേള നടത്തപ്പെടുന്നത്. ഇടുക്കി ജില്ല ആദ്യമായാണ് കെ. ജി. ഒ. എ സംസ്ഥാനകലാമേളക്ക് ആതിഥ്യമരുളുന്നത്

തൊടുപുഴയിൽ വച്ച് നടത്തുന്ന കെ ജി ഓ എ സംസ്ഥാന കലാമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇടുക്കി ജില്ല ആസൂത്രണ സമിതി ഉപാദ്യക്ഷൻ സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published.