ആധുനിക നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ ഇടത് ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മാധ്യമ പ്രവർത്തകൻ ഡോ: വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ: എം സുർജിത് അധ്യക്ഷത വഹിച്ചു. എം കെ സൈബുന്നിസ രക്തസാക്ഷി പ്രമേയവും രജിത്ത് ആർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സെയ്തലവി പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ്കുമാർ ടി ഒ, ഷിജിത്ത് കെ വി, ഡോ: ഷാജി കെ, ജില്ലാ സെക്രട്ടറി ഷാജി കെ, എഫ് എസ് ഇ ടി ഒ യെ പ്രതിനിധീകരിച്ച് എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവണ്മെന്റ് എംപ്ലോയീസ് ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.