ആയുർവേദ, ഹോമിയോ, മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ കരിയർ അഡ്വാൻസ്മെൻ്റ് സ്കീം ഉടൻ നടപ്പിലാക്കണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തൊടുപുഴ ഏരിയയുടെ 37-)o വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

KGOAയുടെ തൊടുപുഴയിലുള്ള ജില്ലാ ഓഫീസ് ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള ഗസറ്റഡ് ജീവനക്കാർ പങ്കെടുത്തു. അവധി ദിവസമായിരുന്നിട്ടുകൂടി സമ്മേളനം പങ്കാളിത്തം കൊണ്ട് മികച്ചതായിരുന്നു. രാവിലെ 10 മണിക്ക് ഏരിയാ പ്രസിഡൻ്റ് അനസ് ഇ. എസ്. പതാക ഉയർത്തിക്കൊണ്ട് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് സ. പി. പി. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സ. സൂരജ് വി. എസ്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സ. പ്രഭ പി. വി. വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഉയർന്നു വന്ന ചർച്ചകൾക്ക് സംസ്ഥാന വൈസ് പ്രസിഡൻറ് മറുപടി പറഞ്ഞു. കാര്യമാത്ര പ്രസക്തമായ 16 ഓളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. അടുത്ത ഒരു വർഷത്തേക്ക് ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് – സൂരജ് വി. എസ്.

വൈസ് പ്രസിഡൻറ് , ബിന്ദു സി. എൻ. ,പ്രവീൺ പി. ശ്രീധർ

സെക്രട്ടറി – അനസ് ഇ. എസ്.

ജോ. സെക്രട്ടറി അജിത് എം. ജി.കാർത്തിഷ് കൃഷ്ണൻ

ട്രഷറർ – പ്രഭ പി. വി.

12 അംഗ ഏരിയാ കമ്മിറ്റിയും 15 ജില്ലാ കൗൺസിൽ അംഗങ്ങളും സ. ബിനി സി. കൺവീനർ ആയ വനിതാ കമ്മിറ്റിയും സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.അനുമോൾ PS, ബിന്ദു NS, സാബിയ kk ,പ്രവീൺ പി ശ്രീധർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.