
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ കലാമേളയിൽ തളിപ്പറമ്പ് ഏരിയ ചാമ്പ്യൻമാരായി. കണ്ണൂർ ഐ.എം.എ ഹാളിൽ ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ കലാമേള ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ, ജില്ലാ സെക്രട്ടറി കെ.ഷാജി, അശോകൻ പാറക്കണ്ടി, സി.എം. സുനിൽകുമാർ, എം.കെ. സൈബുന്നീസ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സി.എം. സുധീഷ് കുമാർ അധ്യക്ഷനായി. കണ്ണൂർ സൗത്ത് ഏരിയ റണ്ണേഴ്സ് അപ്പായി.
ജില്ലയിലെ ആറ് ഏരിയകളിൽ നിന്നുള്ള ഗസറ്റഡ് ഓഫീസർമാർ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.ഒ. വിനോദ് കുമാർ, കെ.വി.ഷിജിത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply