ജലവിഭവ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക- കെ ജി ഒ എ അവകാശ ദിനം സംഘടിപ്പിച്ചു

ജലവിഭവ വകുപ്പിലെ സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, തുടർച്ചാനുമതി കാലതാമസം കൂടാതെ നൽകുക, ട്രാവൽ അലവൻസ് സമയബന്ധിതമായി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രമം ഇറിഗേഷൻ കോംപ്ലക്സിൽ അവകാശ ദിനം സംഘടിപ്പിച്ചു. അവകാശ ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ച യോഗം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം എൽ മിനി മോൾ ഉദ്ഘാടനം ചെയ്തു.
കെ ജി ഒ എ ജില്ലാ പ്രസിഡന്റ് എ. അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജില്ലാ ജോയിൻറ് സെക്രട്ടറിമാരയ പ്രദീപ്കുമാർ എം, ഫിലിപ്പ് വർഗീസ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദീപു ജി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.