ആലപ്പുഴ ജില്ലാ വനിതാ കമ്മറ്റി പുറത്തിറക്കുന്ന ത്രൈ മാസിക ഇതൾ പ്രശസ്ത സാഹിത്യകാരി തനൂജ ഭട്ടതിരി പ്രകാശനം നടത്തി. ആലപ്പുഴ കയർ കോർപ്പറേഷൻ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് എസ് ആർ മോഹന ചന്ദ്രൻ പങ്കെടുത്തു . ഇതൾ മാസികയുടെ തീം മ്യൂസിക് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ സിജി സോമരാജൻ പ്രകാശനം നടത്തി.

September Issue

ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ജില്ലയിലെ ജീവനക്കാരുടെ രചനകളാണ് മാസികയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. പ്രിന്റിംഗ് ഒഴികെയുള്ള മുഴുവൻ പ്രവർത്തനങ്ങളും കെ ജി ഒ എഅംഗങ്ങൾ തന്നെ നിർവഹിച്ചു കൊണ്ടാണ് മാസിക പുറത്തിറക്കിയിട്ടുള്ളത്. മാസികയുടെ തീം സോങ്ങ് രചിച്ചത്സം സ്ഥാന കമ്മിറ്റി അംഗം എസ് രാജലക്ഷ്മിയാണ്. കവർ മോഡലുകൾ ആയത് കെ ജിഒ എ അംഗങ്ങളായ യാമിനീദാസ്, നിമ്മി ഷാജി, റെനി സെബാസ്റ്റ്യൻ എന്നിവരുടെ കുട്ടികളാണ്. കവർ ഡിസൈൻ ലേ ഔട്ട് എന്നിവ നിർവഹിച്ചത് റെനി സെബാസ്റ്റ്യൻ ആണ്.

Cover song

ലക്ഷ്മി എസ് ചന്ദ്രൻ എഡിറ്റർ ആയും സ്മിത എം അസോസിയേറ്റ് എഡിറ്ററായും രസ്ന കെ ബി ദാസ് , മഞ്ജു എം , സൗമ്യറാണി ആർ ആർ , ഡോക്ടർ വിശ്വകല വി എസ് , ഡോക്ടർ ക്ഷേമലത എന്നിവർ ഉൾപ്പെട്ട എഡിറ്റോറിയൽ ബോർഡുമാണ് മാസികയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സി കെ ഷിബു രാജലക്ഷ്മി എസ് , സീന കെ , പ്രശാന്ത്ബാബു ജെ , റെനി സെബാസ്റ്റ്യൻ , സജിതാദാസ് എന്നിവരുൾപ്പെട്ട ഉപദേശക സമിതിയും മാഗസിൻ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദേശം നൽകുന്നതിനായി പ്രവർത്തിക്കുന്നു. 2026 മാർച്ച് ലക്കം ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

March Issue

Leave a Reply

Your email address will not be published.